ETV Bharat / state

V Sivankutty Letter To PM Modi: പാഠപുസ്‌തകങ്ങളിൽ നിന്ന് 'ഇന്ത്യ' മാറ്റരുത്; പ്രധാനമന്ത്രിയ്ക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയ്ക്കും കത്തയച്ച് വി ശിവൻകുട്ടി - എൻ‌സി‌ഇ‌ആർ‌ടിയുടെ ഇപ്പോഴത്തെ നിലപാട്

V Sivankutty Sent Letter to PM : പേര് മാറ്റം ആശയക്കുഴപ്പത്തിന് ഇടയാക്കുകയും വിദ്യാഭ്യാസ തുടർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രി കത്തിൽ ചൂണ്ടി കാട്ടി

Replacing India To Bharat  V Shivankutty Sent Letter to PM  V Shivankutty Sent Letter Union Education Minister  NCERT Text book  education minister react Replacing India To Bharat  പാഠപുസ്‌തകങ്ങളിൽ നിന്ന് ഇന്ത്യ മാറ്റരുത്  പ്രധാനമന്ത്രിക്ക് കത്തയച്ച് വി ശിവൻകുട്ടി  കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് കത്ത്  എൻ‌സി‌ഇ‌ആർ‌ടിയുടെ ഇപ്പോഴത്തെ നിലപാട്  കത്തയച്ച് വി ശിവൻകുട്ടി
Replacing India To Bharat
author img

By ETV Bharat Kerala Team

Published : Oct 27, 2023, 9:32 PM IST

തിരുവനന്തപുരം : പാഠപുസ്‌തകങ്ങളിൽ നിന്ന് 'ഇന്ത്യ'യെ മാറ്റാനുള്ള നീക്കത്തിൽ ഇടപെട്ട് തീരുമാനം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രധാനമന്ത്രിയ്ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും കത്തയച്ചു (V Sivankutty Letter to PM on replacing india to bharat in school textbooks). ഇമെയിൽ വഴിയാണ് കത്തയച്ചത്. പേര് മാറ്റം ആശയക്കുഴപ്പത്തിന് ഇടയാക്കുകയും വിദ്യാഭ്യാസ തുടർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നും വിദ്യാഭ്യാസ ശുപാർശകൾ രാഷ്ട്രീയ അജണ്ട ഉൾക്കൊള്ളുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ നിലവിലെ സ്ഥിതി നിലനിർത്തുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെയും വൈവിധ്യമാർന്ന രാജ്യത്തിന്‍റെ ഐക്യത്തിന്‍റെയും ഏറ്റവും മികച്ച താത്‌പര്യമാണെന്നും മന്ത്രി വി ശിവൻകുട്ടി കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ സ്വത്വം എന്നത് ചരിത്രത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും വൈവിധ്യത്തിന്‍റെയും സവിശേഷമായ സങ്കലനമാണ്, 'ഇന്ത്യ' എന്ന പേര് ആ സ്വത്വത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്.

'ഭാരത്' എന്ന പദം ദേശീയ സ്വത്വത്തിനുള്ളിൽ 'ഇന്ത്യ'യ്‌ക്കൊപ്പം നിലനിൽക്കുന്നു. ഇന്ത്യൻ ഭരണഘടന തന്നെ ഇതിനെ അംഗീകരിക്കുന്നു. ആർട്ടിക്കിൾ 1 ൽ രാജ്യത്തെ 'ഇന്ത്യ' എന്നും 'ഭാരതം' എന്നും പരാമർശിക്കുന്നു.

ALSO READ:V Sivankutty About Nivin Pauly's Request സ്‌കൂൾ കുട്ടികളുടെ ഇൻ്റർവെൽ സമയം കൂട്ടണമെന്ന് നിവിൻ; പരിഗണിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി

തലമുറകളായി, 'ഇന്ത്യ' എന്ന പേര് ഉപയോഗിച്ച് ചരിത്രത്തിന്‍റെയും പൈതൃകത്തിന്‍റെയും സമ്പന്നമായ ഭൂതകാലം വിദ്യാർത്ഥികൾ പഠിച്ചു. ഇപ്പോൾ ഇത് മാറ്റുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുകയും വിദ്യാഭ്യാസ തുടർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. എൻ‌സി‌ഇ‌ആർ‌ടിയുടെ ഇപ്പോഴത്തെ നിലപാട് ചില പ്രത്യയശാസ്ത്രത്തെ മാത്രം പിന്തുണക്കുന്നതാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇത് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ പക്ഷപാതത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നു.

ALSO READ:Finland Authorities Visit Kerala വിദ്യാഭ്യാസ രംഗത്തെ സഹകരണം തുടരും: ഫിൻലൻഡ് സംഘം 18ന് കേരളത്തിൽ

ഇത്തരം ശുപാർശകൾ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ അജണ്ടകൾ പാലിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവ സൂക്ഷ്‌മമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. പാഠപുസ്‌തകങ്ങളിൽ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നാക്കാനുള്ള എൻസിഇആർടി പാനലിന്‍റെ നിർദ്ദേശത്തിൽ ഇടപെടാനും റദ്ദാക്കാനും നടപടിയെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.

ALSO READ:V Sivankutty On School Mid Day Meal Scheme : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയില്‍ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ : മന്ത്രി വി ശിവൻകുട്ടി

കേന്ദ്ര സർക്കാരിനെതിരെ വി ശിവൻകുട്ടി: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ നയങ്ങളാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty On School Mid Day Meal Scheme) പറഞ്ഞു. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് നൽകിയ ശ്രദ്ധ ക്ഷണിക്കൽ നോട്ടിസിൽ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഉച്ചഭക്ഷണ പദ്ധതിയിൽ തുക കൃത്യമായി നൽകാത്തതിന് കാരണം പ്രധാന അധ്യാപകരെ വഴിയിൽ തടയുന്ന സാഹചര്യമാണെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ നിയമസഭയിൽ പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.