തിരുവനന്തപുരം : കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിന് അനുവദിച്ച വിഹിതം ഏറ്റെടുക്കാത്തതിനാലാണ് മണ്ണെണ്ണ വെട്ടിക്കുറച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇതുസംബന്ധിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വര്‍ധനവിനെയും അദ്ദേഹം ന്യായീകരിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയപ്പോള്‍ ആനുപാതികമായി കേന്ദ്രം വില കൂട്ടിയിട്ടില്ല. എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചിരുന്നു. വിലവര്‍ധനവിന് തെരഞ്ഞെടുപ്പുകളുമായി ബന്ധമില്ല.
ALSO READ | ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്രനയത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി
ജനങ്ങളുടെ താത്പര്യമാണ് സംസ്ഥാന സർക്കാർ കണക്കിലെടുക്കുന്നതെങ്കിൽ കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം. അല്ലെങ്കിൽ, ജനതാത്പര്യമല്ല സർക്കാരിന് പ്രധാനമെന്ന് കണക്കാക്കേണ്ടി വരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.