ETV Bharat / state

കോണ്‍ഗ്രസ് നിലപാട് ലീഗിന് അടിയറവ് വച്ചു, പേടിക്കുന്നത് സമസ്‌തയേയോ: അയോധ്യ വിഷയത്തില്‍ വി മുരളീധരന്‍ - വി മുരളീധരന്‍

V Muraleedharan against Congress on Ayodhya Ceremony : അയോധ്യ പ്രതിഷ്‌ഠ ചടങ്ങിന് പിന്തുണ അറിയിച്ച എസ്‌എന്‍ഡിപി നിലപാടിനെ സ്വാഗതം ചെയ്‌ത് വി മുരളീധരന്‍. വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് ഹൈന്ദവ സമൂഹത്തോടുള്ള അവഹേളനമെന്നും വിമര്‍ശനം.

Ayodhya Ceremony  V Muraleedharan  വി മുരളീധരന്‍  അയോധ്യ പ്രതിഷ്‌ഠ ചടങ്ങ്
v-muraleedharan-against-congress-on-ayodhya-ceremony
author img

By ETV Bharat Kerala Team

Published : Jan 12, 2024, 7:42 AM IST

Updated : Jan 12, 2024, 7:49 AM IST

തിരുവനന്തപുരം : കോൺഗ്രസ് നിലപാട് മുസ്ലിം ലീഗിന് അടിയറവ് വച്ചുവെന്നും സമസ്‌തയെ ആണോ മുസ്ലിം ലീഗിനെയാണോ പാർട്ടി പേടിക്കുന്നതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ (V Muraleedharan against Congress on Ayodhya Ceremony). അയോധ്യ പ്രാണ പ്രതിഷ്‌ഠയിൽ പങ്കെടുക്കുന്നില്ലെന്ന കോൺഗ്രസ് നിലപാട് ഹൈന്ദവ സമൂഹത്തിനെതിരായ അവഹേളനമെന്നും മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മുസ്ലിം ലീഗിന്‍റെ കാൽക്കൽ നിലപാട് അടിയറവ് വച്ചിരിക്കുകയാണെന്നും മുരളീധരൻ പരിഹസിച്ചു.

ക്ഷേത്രത്തിൽ പോകുന്നതിന് മാത്രം ജനാധിപത്യത്തിന് എതിരാകുന്നത് എങ്ങനെയാണ്? പ്രാണ പ്രതിഷ്‌ഠ ഹിന്ദുവിശ്വാസത്തിൽ മുഖ്യമെന്ന് എൻസ്എസ്എസ് പോലും പറഞ്ഞിട്ടും നാല് വോട്ടിന് വേണ്ടി കോൺഗ്രസ് നിഷേധാത്മക നിലപാടെടുക്കുന്നത് ദൗർഭാഗ്യകരമാണെന്നും ക്ഷേത്രം പണിയുന്നതും, പ്രതിഷ്‌ഠ നടത്തുന്നതും ബിജെപിയല്ലെന്നും ഹിന്ദു സമൂഹത്തിൻ്റേതാണ് ക്ഷേത്രമെന്നും മുരളീധരൻ പറഞ്ഞു (V Muraleedharan on Ayodhya Temple).

അതേസമയം അയോധ്യ പ്രാണ പ്രതിഷ്‌ഠ ചടങ്ങിന് പിന്തുണ അറിയിച്ച എസ്എൻഡിപി നിലപാടിനെ സ്വാഗതം ചെയ്‌തതായും പ്രാണ പ്രതിഷ്‌ഠ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തമെന്ന ജനറൽ സെക്രട്ടറിയുടെ നിലപാട് ഭൂരിപക്ഷ സമുദായത്തിൻ്റെ ആവേശം ആവർത്തിച്ച് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷ്‌ഠ മുഹൂർത്തതിൽ വിശ്വാസികൾ ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്ന എസ്എൻഡിപി നിലപാട് സങ്കുചിത രാഷ്ട്രീയ ചിന്തകൾക്കേറ്റ തിരിച്ചടിയാണ് എന്നും മുരളീധരൻ പറഞ്ഞു.

അതേസമയം തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകാനിയരുന്ന ടിജെ ജോസഫിന്‍റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി 13 വർഷം കേരളത്തിൽ ഒളിവിൽ കഴിഞ്ഞുവെന്നത് സമാധാന പ്രേമികളെ ഞെട്ടിച്ചതായും കേന്ദ്രമന്ത്രി. കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ മട്ടന്നൂരിൽ ആയിരുന്നു പ്രതിയുടെ ഒളിജീവിതമെന്നത് മാർക്‌സിസ്റ്റ് പാർട്ടിക്ക് ഭീകരവാദികളോടുള്ള മൃദുസമീപനവും രഹസ്യ ബന്ധവുമാണ് തെളിയിക്കുന്നത്. സിപിഎം കാലങ്ങളായി ഒളിഞ്ഞും തെളിഞ്ഞും ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുകയാണ്.

മാർക്‌സിസ്റ്റ് പാർട്ടി പൊലീസിനെ നിർവീര്യമാക്കി രാഷ്ട്രീയ ഇടപെടലിലൂടെ ഭീകരവാദികൾക്ക് സംരക്ഷണം നൽകുകയാണ്. ജോസഫ് മാഷിനെ അറസ്റ്റ് ചെയ്യാൻ കാണിച്ച വ്യഗ്രത പ്രതിയെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ട് കാണിച്ചില്ലെന്നും കേരളം അന്താരാഷ്ട്ര ഭീകരവാദികളുടെ ഒളിത്താവളം ആകുമോ എന്ന് സാധാരണക്കാർക്ക് ഭയമുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.

Also Read: അയോധ്യ പ്രതിഷ്‌ഠയില്‍ ധൃതി, ലക്ഷ്യം ലോക്‌സഭ തെരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ ടി എസ് സിങ് ദിയോ

അയോധ്യ പ്രതിഷ്‌ഠ ചടങ്ങുകള്‍ നടക്കാനിരിക്കെ വലിയ വിമര്‍ശനങ്ങളാണ് ബിജെപി നേരിടുന്നത്. അയോധ്യയില്‍ വിശ്വാസമല്ല പകരം രാഷ്‌ട്രീയമാണ് മുന്നിട്ടു നില്‍ക്കുന്നത് എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. ഈ കാരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രതിഷ്‌ഠ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിലാണ്. നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ അയോധ്യ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠ നടത്താനുള്ള ബിജെപി നീക്കം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

Last Updated : Jan 12, 2024, 7:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.