ETV Bharat / state

സ്വപ്‌നയുടെ ശബ്‌ദരേഖ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടാക്കിയ തിരക്കഥയെന്ന് വി മുരളീധരൻ - ബിജെപി

മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്ര ഏജൻസി ലക്ഷ്യം വച്ചിരിക്കുന്നുവെന്ന് വരുത്താനുള്ള മുൻകൂർ ജാമ്യമാണ് ശബ്‌ദരേഖ.

v muraleedharan about swapna's voice not  വി മുരളീധരൻ  തിരുവനന്തപുരം
സ്വപ്‌നയുടെ ശബ്‌ദരേഖ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടാക്കിയ തിരക്കഥയെന്ന് വി മുരളീധരൻ
author img

By

Published : Nov 19, 2020, 5:59 PM IST

Updated : Nov 19, 2020, 7:10 PM IST

തിരുവനന്തപുരം: സ്വപ്‌നയുടെ ശബ്‌ദരേഖ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടാക്കിയ തിരക്കഥയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെയാളെ ഇഡി ചോദ്യം ചെയ്യുമ്പോൾ, മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്ര ഏജൻസി ലക്ഷ്യം വച്ചിരിക്കുന്നുവെന്ന് വരുത്താനുള്ള മുൻകൂർ ജാമ്യമാണ് ശബ്‌ദരേഖ. ജയിലിലെത്തുന്നതിനു മുമ്പ് എൻ.ഐ.എ ചോദ്യം ചെയ്യുന്ന കാലത്താണ് ശബ്‌ദ സന്ദേശം റെക്കോർഡ് ചെയ്തത് എന്ന വാദവും വി മുരളീധരൻ തളളി. അങ്ങനെയെങ്കിൽ ശബ്‌ദ രേഖ നേരത്തെ പുറത്തുവിടാഞ്ഞതെന്തെന്നും വി മുരളീധരൻ ചോദിച്ചു. സ്വർണക്കടത്ത് കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വച്ചല്ല. അതേസമയം തെളിവുകൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തിച്ചാൽ അതിനുത്തരവാദി മുഖ്യമന്ത്രിയാണ്. സ്വർണം കടത്തിയതാര്, അതിന് സഹായിച്ചതാര്, ആരാണ് സ്വർണം ഉപയോഗിച്ചത് തുടങ്ങിയവയെല്ലാം അന്വേഷിക്കും.

സ്വപ്‌നയുടെ ശബ്‌ദരേഖ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടാക്കിയ തിരക്കഥയെന്ന് വി മുരളീധരൻ

ജമ്മു കശ്മീർ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഗുപ്കർ സഖ്യം സംബന്ധിച്ച് കോൺഗ്രസും ഇടതുപാർട്ടികളും നിലപാട് വ്യക്തമാക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. ഭീകരവാദികളോടും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നവരോടും സന്ധി ചെയ്യുന്നതാണ് കോൺഗ്രസിന്‍റെ സമീപനം. സിപിഎം ഈ സഖ്യത്തിന്‍റെ ഭാഗമായത് നാടിന്‍റെ അഖണ്ഡതക്ക് എതിരായ സമീപനമാണെന്നും വി മുരളീധരൻ ആരോപിച്ചു.

Last Updated : Nov 19, 2020, 7:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.