ETV Bharat / state

കണ്ണൂർ വിസി നിയമനം ; ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി ഡി സതീശന്‍

തന്‍റെ ജില്ലയായതിനാൽ വിസിക്ക് പുനർ നിയമനം നൽകണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടു എന്നാണ് ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

v d satheeshan wants cm to answer  governors allegation in kannur vc appointment  governors allegation about cheif minister  kannur vice chancellor appointment  kannur university latest news  v d satheeshan about cheif minister  governors allegation about kannur university  latest news in trivandrum  latest news today  kannur vc appointment  കണ്ണൂർ വിസി നിയമനം  ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണം  വിസിക്ക് പുനർ നിയമനം നൽകണമെന്ന് മുഖ്യമന്ത്രി  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി ഡി സതീശന്‍  കണ്ണൂര്‍ വി സി നിയമം പുതിയ വാര്‍ത്ത  കണ്ണൂർ യൂണിവേഴ്‌സിറ്റി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  തിരുവനന്തപുരം പ്രധാന വാര്‍ത്തകള്‍  ഗവർണറുടെ ആരോപണം  സർവകലാശാല  മുഖ്യമന്ത്രി  പ്രതിപക്ഷ നേതാവ്
കണ്ണൂർ വിസി നിയമനം ; ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി ഡി സതീശന്‍
author img

By

Published : Aug 26, 2022, 4:04 PM IST

തിരുവനന്തപുരം: കണ്ണൂർ വിസി നിയമനത്തിൽ നിയമവിരുദ്ധമായി ഇടപെട്ടുവെന്ന ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തന്‍റെ ജില്ലയായതിനാൽ വിസിക്ക് പുനർനിയമനം നൽകണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടു എന്നാണ് ഗവർണർ പറയുന്നത്. സർവകലാശാല ചട്ടങ്ങൾ മറികടന്ന് ഗവർണറെ വ്യക്തിപരമായി സ്വാധീനിച്ച് അവിഹിതമായി വിസി നിയമനം നടത്തിയെന്നാണ് ആരോപണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കണ്ണൂർ വിസി നിയമനം ; ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി ഡി സതീശന്‍

ഭരണതലവനായ ഗവർണർ ആണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ അതീവ ഗൗരവകരമാണ് ആരോപണം. ഇക്കാര്യത്തിൽ മറുപടി പറയാതെ മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് ശരിയല്ല. ഒരു കാര്യത്തിനും മറുപടി പറയാതിരിക്കുകയാണ് മുഖ്യമന്ത്രി. സംസ്ഥാനത്തെ സർവകലാശാലകളുടെ സ്വയംഭരണ അവകാശത്തെ നശിപ്പിച്ച് സർക്കാർ ഡിപ്പാർട്ട്‌മെന്‍റ്‌ ആക്കി മാറ്റിയെന്നും സതീശൻ ആരോപിച്ചു.

ആരോപണ വിധേയനായ യുഎഇ കോൺസുലേറ്റ് ജനറലുമായി ഔദ്യോഗിക കാര്യത്തിനല്ലാതെ നിരന്തരം കൂടിക്കാഴ്‌ച നടത്തേണ്ട കാര്യം മുഖ്യന്ത്രിക്കില്ല. കോണ്‍സുലേറ്റിന് സർക്കാർ വകുപ്പുകളും ആയി അതിർത്തി തർക്കമില്ല. കല്യാണം ക്ഷണിക്കാനുമല്ല പോയത്, പിന്നെ എന്തിനാണ് മുഖ്യമന്ത്രി നിരവധി തവണ കോൺസുലേറ്റ് ജനറലുമായി കൂടിക്കാഴ്‌ച നടത്തിയതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.