തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ വിസിമാരെ സർക്കാർ പാവകളാക്കി മാറ്റുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിമാർ അപ്പോയ്‌ൻമെന്‍റ് എടുത്ത് വി.സിമാരെ കണ്ടിരുന്ന ചരിത്രമാണ് കേരളത്തിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പദവിയുടെ ആദരവ് കുറയ്ക്കുന്ന നടപടിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി ഈ പരാമര്‍ശത്തെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തി. ഇപ്പോഴത്തെ വി സി മാരെല്ലാം അക്കാദമിക് രംഗത്ത് മികവ് പുലർത്തിയവരാണ്. അതിനാണ് സർക്കാർ മുൻഗണന കൊടുക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവ് പറയുന്നത് ഇപ്പോഴത്തെ കേരളത്തിന് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, വി സിമാരുടെ അക്കാദമിക്ക് നിലവാരത്തിലല്ല വിമർശനമെന്നും സർക്കാർ വി സി മാരെ ഉപയോഗിച്ച് നടത്തിയ നിയമവിരുദ്ധ നിയമനങ്ങളെ കുറിച്ചാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി.