തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരന്‍റി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന് വന്നാല്‍ പണം നിക്ഷേപിച്ചവര്‍ അത് കൂട്ടമായി പിന്‍വലിക്കും. ഇത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷത്തിന് ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണം. ബാങ്കിലെ ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ല. സിപിഎം തൃശ്ശൂര്‍ ജില്ല നേതൃത്വത്തിന്‍റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും സതീശന്‍ ആരോപിച്ചു.
Also read: സഹകരണമേഖലയെ കൊള്ളസംഘങ്ങളുടെ കേന്ദ്രങ്ങളാക്കി മാറ്റാൻ സിപിഎം ശ്രമം: കെ സി വേണുഗോപാൽ