ETV Bharat / state

വിഴിഞ്ഞം തുറമുഖത്തെ അശാസ്ത്രീയ നിർമാണം; പഠന റിപ്പോർട്ട് പരിശോധിക്കുമെന്ന് അഹമ്മദ് ദേവർ കോവിൽ - അശാസ്ത്രീയ നിർമാണം

കരാർ കമ്പനിക്ക് പാറ ലഭിക്കാത്തതു മൂലം പുലിമുട്ട് നിർമാണമടക്കം തടസപ്പെട്ടു

Unscientific construction of Vizhinjam port  Minister said that the study report will be examined  വിഴിഞ്ഞം തുറമുഖത്തെ അശാസ്ത്രീയ നിർമാണം  വിഴിഞ്ഞം തുറമുഖം  പഠന റിപ്പോർട്ട് പരിശോധിക്കും  അശാസ്ത്രീയ നിർമാണം  Unscientific construction
വിഴിഞ്ഞം തുറമുഖത്തെ അശാസ്ത്രീയ നിർമാണം; പഠന റിപ്പോർട്ട് പരിശോധിക്കുമെന്ന് മന്ത്രി
author img

By

Published : Jun 10, 2021, 11:43 AM IST

Updated : Jun 10, 2021, 12:19 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിലെ അശാസ്ത്രീയത തിരുവനന്തപുരം തീരമേഖലയിലെ കടലാക്രമണത്തിന് കാരണമായെന്ന പഠന റിപ്പോർട്ട് പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. നിലവിൽ പരിമിതമായ രീതിയിലാണ് വിഴിഞ്ഞത്ത് നിർമാണ പ്രവർത്തനം നടക്കുന്നത്. കരാർ കമ്പനിക്ക് പാറ ലഭിക്കാത്തതു മൂലം പുലിമുട്ട് നിർമാണമടക്കം തടസപ്പെട്ടു. പരിഹാരശ്രമത്തിന് ചർച്ചകൾ തുടരുകയാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്തെ അശാസ്ത്രീയ നിർമാണം; പഠന റിപ്പോർട്ട് പരിശോധിക്കുമെന്ന് അഹമ്മദ് ദേവർ കോവിൽ

ALSO READ:2021ലെ ആദ്യ സൂര്യഗ്രഹണം വെള്ളിയാഴ്ച

ടൗട്ടേ ചുഴലിക്കാറ്റ് മൂലമുണ്ടായ കടൽക്ഷോഭം വിഴിഞ്ഞം തുറമുഖ പദ്ധതിയെ ബാധിച്ചു. പുലിമുട്ടിൻ്റെ കോർ ലെയർ, താത്കാലിക സംരക്ഷണ ആവരണം, തുടങ്ങിയവയ്ക്കായി നിക്ഷേപിച്ച വിവിധ വലിപ്പത്തിലുള്ള പാറകൾക്ക് സ്ഥാനഭ്രംശം സംഭവിച്ചു.

കേടുപാടുകളുടെ യഥാർഥ തോത് മനസിലാക്കുന്നതിനുള്ള നടപടികൾ കരാർ കമ്പനി നടത്തി വരികയാണ്.
വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിന് ഇതുവരെ 192 കപ്പലുകൾ എത്തിയതായും ഇതുവഴി 2,12,75,919 രൂപ സർക്കാരിന് വരുമാനം ലഭിച്ചതായും മന്ത്രി അറിയിച്ചു.

Last Updated : Jun 10, 2021, 12:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.