ETV Bharat / state

എസ്‌എഫ്‌ഐക്കെതിരായ സമരത്തില്‍ നിന്ന് എഐഎസ്‌എഫ് പിന്‍മാറുന്നു - SFI

രണ്ട് സംഘടനകളുടെയും സംസ്ഥാന ഭാരവാഹികളും സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാരും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.

എസ്‌എഫ്‌ഐക്കെതിരായ സമരത്തില്‍ നിന്ന് എഐഎസ്‌എഫ് പിന്‍മാറുന്നു
author img

By

Published : Jul 19, 2019, 5:33 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തില്‍ എസ്‌എഫ്‌ഐക്കെതിരായ സമരത്തില്‍ നിന്ന് എഐഎസ്‌എഫ് പിന്‍മാറുന്നു. സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാരുടെ സാന്നിധ്യത്തില്‍ രണ്ട് സംഘടനകള്‍ക്കുമിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിഷേധത്തില്‍ നിന്ന് എഐഎസ്എഫ് പിന്മാറുന്നത്.

യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തെ തുടര്‍ന്ന് ക്യാമ്പസുകളിലെ എസ്‌എഫ്‌ഐയുടെ ഏക സംഘടനാതത്ത്വത്തിനെതിരെ ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ വിദ്യാര്‍ഥി സംഘടന എഐഎസ്‌എഫ് രംഗത്ത് വന്നിരുന്നു. പ്രതിഷേധവുമായി സെക്രട്ടേറിയറ്റിലേക്ക് എഐഎസ്‌എഫ് നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തു. എന്നാല്‍ എഐഎസ്‌എഫ് സമരം സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്ക് ആയുധമാകുന്നുവെന്ന് തിരിച്ചറിഞ്ഞ സിപിഎം സംസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.

ബുധനാഴ്‌ച നടന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന കോടിയേരിയുടെ നിര്‍ദേശം യോഗത്തിലുണ്ടായിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അംഗീകരിച്ചു.

എസ്‌എഫ്‌ഐക്കെതിരായ സമരം സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറുമ്പോള്‍ അതില്‍ എഐഎസ്‌എഫ് പങ്കെടുക്കേണ്ടതില്ലെന്നും ഇപ്പോഴത്തെ പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്‍മാറാമെന്നും കാനം അറിയിച്ചു. ഇതിനെ തുടര്‍ന്ന് എസ്‌എഫ്‌ഐ വിരുദ്ധ സമരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ എഐഎസ്‌എഫ് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സിപിഐ നാഷണല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ്‌-സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോയ കാനം രാജേന്ദ്രന്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ ചര്‍ച്ച നടത്താനാണ് തീരുമാനം. എസ്‌എഫ്‌ഐക്ക് സ്വാധീനമുള്ള കോളജുകളില്‍ തങ്ങള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നാണ് എഐഎസ്എഫിന്‍റെ ആവശ്യം.

Intro:യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തില്‍ എസ്.എഫ്.ഐക്കെതിരായ സമരത്തില്‍ നിന്ന് സി.പി.ഐ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ് പിന്‍മാറുന്നു. സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരുടെ സാന്നിധ്യത്തില്‍ രണ്ടു സംഘടനകള്‍ക്കുമിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ ഈ ആഴ്ച ചര്‍ച്ച നടത്താന്‍ കഴിഞ്ഞ എല്‍.ഡി.എഫ് യോഗത്തില്‍ ധാരണയായതിനെ തുടര്‍ന്നാണ് എ.ഐ.എസ്.എഫിന്റെ പിന്‍മാറ്റം.

Body:യൂണിവേവ്‌സിറ്റി കോളേജ് വിഷയത്തെ തുടര്‍ന്ന്് കാമ്പസുകളിലെ എസ്.എഫ്.ഐയുടെ ഏക സംഘടനാ തത്വത്തിനെതിരെ ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ് രംഗത്തു വന്നിരുന്നു. പ്രതിഷേധവുമായി സെക്രട്ടേറിയറ്റിലേക്ക് എ.ഐ.എസ്.എഫ് നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.സംസ്ഥാനത്തുടനീളം എസ്.എഫ്.ഐക്കെതിരെ എ.ഐ.എസ്.എഫ് രംഗത്തു വന്നത് സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കുകയും സമരരംഗത്തുള്ള പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘനകള്‍ക്ക് കരുത്തു പകരുകയും ചെയ്തു. എ.ഐ.എസ്.എഫ് സമരം സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്ക് ആയുധമാകുന്നു എന്ന് തിരിച്ചറിഞ്ഞ സി.പി.എം സംസ്ഥാന നേതൃത്വം പ്രശ്‌നത്തിലിടപെടുകയായിരുന്നു. ബുധനാഴ്ച നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം ഉന്നയിച്ചു. ഇരു വിദ്യാര്‍ത്ഥി സംഘടനകളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചയാകാമെന്ന നിര്‍ദ്ദേശം കോടിയേരി മുന്നോട്ടു വച്ചു. രണ്ടു സംഘടനകളുടെയും സംസ്ഥാന ഭാരവാഹികളും സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടരിമാരും ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിര്‍ദ്ദേശം കോടിയേരി മുന്നോട്ടു വച്ചത് യോഗത്തിലുണ്ടായിരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അംഗീകരിച്ചു. എസ്.എഫ്.ഐക്കെതിരായ സമരം സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറുമ്പോള്‍ അതിന് എ.ഐ.എസ്.എഫ് നിന്നു കൊടുക്കേണ്ടതില്ലെന്നും ഇപ്പോഴത്തെ പ്രക്ഷോഭങ്ങളില്‍ നിന്ന്് പിന്‍മാറാമെന്നും കാനം സമ്മതിച്ചു. ഇതിനെ തുടര്‍ന്ന് എസ്.എഫ്.ഐ വിരുദ്ധ സമരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ എ.ഐ.എസ്.എഫ് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സി.പി.ഐ നാഷണല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് ഇപ്പോള്‍ ഡല്‍ഹിയിലുള്ള കാനം രാജേന്ദ്രന്‍ മടങ്ങിയെത്തിയാലുടന്‍ ചര്‍ച്ച നടത്താനാണ് തീരുമാനം. എസ്.എഫ്.ഐക്ക് സ്വാധീനമുള്ള കോളേജുകളില്‍ തങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്നാണ് എ.ഐ.എസ്.എഫിന്റെ പ്രധാന ആവശ്യം.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.