ETV Bharat / state

യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അഡ്ഹോക്ക് കമ്മിറ്റി പരാജയമെന്ന് വിദ്യാര്‍ഥികള്‍

കോളജ് യൂണിയന്‍ ഭരണം പഴയ നേതൃത്വത്തിന്‍റെ കീഴിലാണെന്ന് ആരോപണം

author img

By

Published : Aug 23, 2019, 8:07 PM IST

യൂണിവേഴ്സിറ്റി കോളജ് വധശ്രമം; അഡ്ഹോക്ക് കമ്മിറ്റി പരാജയമെന്ന് വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയുടെ അഡ്ഹോക്ക് കമ്മിറ്റി പേരിന് മാത്രമെന്ന് വിദ്യാര്‍ഥികളുടെ പരാതി. അക്രമ സംഭവങ്ങളെ തുടര്‍ന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തിലാണ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്.

കഴിഞ്ഞ ദിവസം രാഖി കെട്ടി വന്ന വിദ്യാര്‍ഥിയെ കമ്മിറ്റിയംഗങ്ങള്‍ ക്ലാസില്‍ കയറി ഭീഷണപ്പെടുത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് കോളജ് കൗണ്‍സില്‍ ഒരാളെ സസ്പെന്‍റ് ചെയ്തെങ്കിലും ഭീഷണിയുടെ സ്വരത്തില്‍ മാറ്റമില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അഡ്ഹോക്ക് കമ്മിറ്റി പേരിന് മാത്രമാണെന്നും കോളജ് യൂണിയന്‍ ഭരണം പഴയ നേതൃത്വത്തിന്‍റെ കീഴിലാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ഹാജര്‍ കര്‍ശനമാക്കുമെന്നുള്ള അധ്യാപകരുടെ തീരുമാനത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. ഇതിനെതിരെ അധ്യാപകര്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കുത്തുകേസിനെ തുടര്‍ന്ന് കോളജ് ഡയറക്ടറേറ്റ് യൂണിവേഴ്‌സിറ്റി കോളജില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളും എസ്എഫ്ഐ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാകുന്നില്ല.

Intro:Body:

യൂണിവേഴ്‌സിറ്റി കോളേജില്‍ വിവാദമായ എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റി പിരിച്ചു വിട്ട് അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചു എന്ന വാദം പൊളിയുന്നു.നിലവിലെ എസ്.എഫ്.ഐയുടെ അഡ്‌ഹോക്ക് കമ്മറ്റി പേരിനു മാത്രമാണെന്നും  കുത്തു കേസിന് മുന്‍പ് കോളേജില്‍ ഉണ്ടായിരുന്ന യൂണിറ്റ് ഭാരവാഹികള്‍ തന്നെയാണ് ഇപ്പോഴും ഭരണം തുടരുന്നതെന്നും വിദ്ധ്യാര്‍ത്ഥികള്‍. അദ്ധ്യാപകരെയും വിദ്ധ്യാര്‍ത്ഥികളെയും ഭീഷണിപ്പെടുത്തുന്ന അക്രമ രാഷ്ട്രീയം തന്നെയാണ് കേളേജില്‍ ഇപ്പോഴും എസ്.എഫ്.ഐ പിന്തുടരുന്നതെന്നും ആക്ഷേപം ഉയരുന്നു.

വി.ഒ

യൂണിവേഴ്‌സിറ്റി കോളേജില്‍ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ കുത്തിയതുമായി ബന്ധപ്പെട്ടാണ് യൂണിറ്റ് കമ്മറ്റി പിരിച്ചു വിട്ട് അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം രാഖി കെട്ടിവന്ന വിദ്ധ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അഡ്‌ഹോക് കമ്മറ്റി അംഗങ്ങളും ഉണ്ടായിരുന്നു.വിദ്ധ്യാര്‍ത്ഥിനിയുടെ  പരാതിയെ തുടര്‍ന്ന് കോളേജ് കൗണ്‍സില്‍ ഒരാളെ സ്‌പെന്‍ര് ചെയ്‌തെങ്കിലും ഭീഷണിയുടെ സ്വരത്തില്‍ മാറ്റമില്ലെന്നും് വിദ്ധ്യാര്‍ത്ഥികള്‍ പറയുന്നു. അഡഹോക് കമ്മറ്റി എന്നത് പേരിനു മാത്രമാണ് . കോളേജ് ഭരണം പഴയ നേതൃത്വത്തിന്‍രെ കീഴിലാണെന്നും വിദ്ധ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. 

ബൈറ്റ്

അമല്‍ ചന്ദ്ര

കെ.എസ്.യു പ്രസിഡന്‍ര് 

യൂണിവേഴ്‌സിറ്റി കോളേജ്.

ഹാജര്‍ കര്‍ശനമാക്കാനുള്ള തീരുമാനത്തില്‍ അദ്ധ്യാപകരെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുതത്ിയിരുന്നു. അ്ദ്ധ്യാപകര്‍ പ്രിന്‍സിപ്പാളിനു പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. കുത്തുകേസിനെ തുടര്‍ന്ന് കോളേജ് ഡയറക്ടറേറ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളും എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാകാത്ത മട്ടാണ്.

ഇടിവി ഭാരത്

തിരുവനന്തപുരം.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.