ETV Bharat / state

'നയപ്രഖ്യാപനം ഗവര്‍ണറുടെ ഉത്തരവാദിത്തം, ഗവര്‍ണറെ കൊണ്ട് പറയിപ്പിച്ചാലും സില്‍വര്‍ ലൈന്‍ നടക്കില്ല': വി മുരളീധരന്‍ - വി മുരളീധരന്‍

നയപ്രഖ്യാപനം ഗവര്‍ണറുടെ ഭരണഘടന ഉത്തരവാദിത്തമാണെന്നും ഭരണഘടനയെ മാനിക്കുകയാണ് നയപ്രഖ്യാപനത്തിലൂടെ ഗവര്‍ണര്‍ ചെയ്‌തതെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു

policy declaration speech by governor  Union Minister V Muraleedharan  governor Arif Mohammed Khan  Kerala government  silver line  സില്‍വര്‍ ലൈന്‍  വി മുരളീധരന്‍  കേന്ദ്രമന്ത്രി വി മുരളീധരന്‍  നയപ്രഖ്യാപനം  വി മുരളീധരന്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാ
വി മുരളീധരന്‍
author img

By

Published : Jan 23, 2023, 10:32 PM IST

തിരുവനന്തപുരം: ഗവർണറെ കൊണ്ട് പറയിപ്പിച്ചാലും സില്‍വര്‍ ലൈന്‍ പദ്ധതി നടക്കില്ലെന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍. സർക്കാർ എഴുതി കൊടുത്തത് വായിക്കുക മാത്രമാണ് ഗവർണർ ചെയ്‌തത്. ഗവർണറുടെ ഭരണഘടന ഉത്തരവാദിത്തമാണ് നയപ്രഖ്യാപനമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഭരണഘടനയെ ഗവർണർ മാനിക്കുകയാണ് ചെയ്‌തത്. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന തീരുമാനത്തെ യുഡിഎഫ് പിന്തുണക്കുകയാണ് ചെയ്‌തതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമത്തിന് നഷ്‌ടപരിഹാരം ഈടാക്കാനുള്ള ഹൈക്കോടതി നിർദേശം അനുസരിച്ച് സംസ്ഥാനത്ത് 197 പേരുടെ സ്വത്തുവകകൾ ജപ്‌തി ചെയ്യാൻ നടപടി തുടങ്ങിയ സംഭവത്തിലും മുരളീധരൻ പ്രതികരിച്ചു.

സ്വത്തു കണ്ടുകെട്ടുന്നതിന് ലിസ്റ്റ് തയ്യാറാക്കി നൽകിയത് സംസ്ഥാന സർക്കാരാണ്. ലീഗുകാർ പിഎഫ്ഐ ബന്ധം ഉണ്ടോ എന്ന് സ്വയം പരിശോധിക്കേണ്ടതാണെന്നും മുരളീധരൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നിയമസഭ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കിയിരുന്നു.

സിൽവർ ലൈൻ സംസ്ഥാനത്തിന്‍റെ സ്വപ്‌ന പദ്ധതിയാണ്. ഡിപിആർ അന്തിമ അനുമതിക്കായി റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുകയാണെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. കാര്യക്ഷമതയും വേഗതയും ആഗ്രഹിക്കുന്ന യാത്രക്ക് സിൽവർ ലൈൻ വേണം. സിൽവർ ലൈൻ വേഗതയും സുരക്ഷിതത്വവുമുള്ള യാത്ര ഉറപ്പാക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

പൊതുജനങ്ങൾക്കായി വേഗതയേറിയതും പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവുമായ ഗതാഗത സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് സർക്കാർ ശ്രദ്ധാലുവാണ്. സെമി ഹൈസ്‌പീഡ് റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ പ്രൊജക്‌ടായ പദ്ധതിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിക്കുകയും അന്തിമ അനുമതിക്കായി റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. കല്‍പറ്റ വഴിയുള്ള തലശേരി-മൈസൂർ പുതിയ ബ്രോഡ്ഗേജ് റെയിൽ ലൈൻ, നിലമ്പൂർ-നഞ്ചൻകോട് റെയിൽ പദ്ധതി എന്നിവ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മറ്റു പദ്ധതികളാണ്.

അങ്കമാലി-ശബരി റെയിൽ ലൈനിന്‍റെ 50 ശതമാനം ചെലവ് കൂടി സംസ്ഥാന സർക്കാർ പങ്കിടുമെന്നും ഗവർണർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.