ETV Bharat / state

Union Budget 2022 | 'കൊവിഡ് പ്രതിസന്ധി മറികടക്കുന്നതാവണം കേന്ദ്ര ബജറ്റ്'; പ്രതീക്ഷകള്‍ പങ്കുവച്ച് ഡോ. കെ.എൻ ഹരിലാൽ - Union Budget on Jan 31, Feb 1

Union Budget 2022 | സാധാരണക്കാരുടെ വരുമാന വർധനവിന് ഊന്നൽ നൽകിയുള്ള ബജറ്റാണ് വേണ്ടതെന്നും ഡോ. കെ.എൻ ഹരിലാൽ

Union Budget says Dr. KN Harilal  Union Budget 2022  കേന്ദ്ര ബജറ്റിനെക്കുറിച്ച് ഡോ. കെ.എൻ ഹരിലാൽ  കൊവിഡ് പ്രതിസന്ധി മറികടക്കുന്നതാവണം ബജറ്റെന്ന് ഡോ. കെ.എൻ ഹരിലാൽ  Union Budget on Jan 31, Feb 1
14314802_thum,bnail_3x2_ub
author img

By

Published : Jan 29, 2022, 4:27 PM IST

Updated : Jan 29, 2022, 5:45 PM IST

തിരുവനന്തപുരം: സമ്പദ്ഘടനയിൽ കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ പാകത്തിലുള്ള പ്രഖ്യാപനങ്ങൾ കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കുന്നുവെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. കെ.എൻ ഹരിലാൽ. ഉത്പാദനം, തൊഴിൽ, സാധാരണക്കാരുടെ വരുമാന വർധനവ് എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണ് വേണ്ടത്. കൃഷി വ്യവസായം ആരോഗ്യം എന്നീ മേഖലകൾക്ക് കൂടുതൽ തുക നീക്കിവയ്ക്കുന്നതാവണം ബജറ്റെന്നും അദ്ദേഹം പറഞ്ഞു.

'വാങ്ങൽശേഷി വർധിപ്പിക്കണം'

ഓഹരി വിപണിയുടെ നഷ്‌ടം നികത്തുന്ന തരത്തിലുള്ള ബജറ്റ് അല്ല വേണ്ടത്. കൊവിഡിന് മുന്‍പുതന്നെ തുടങ്ങിയ സാമ്പത്തികത്തകർച്ച കൊവിഡ് വന്നപ്പോൾ കൂടുതൽ രൂക്ഷമാവുകയാണ് ചെയ്‌തത്. അന്താരാഷ്ട്ര തലത്തിൽ പുതിയ വെല്ലുവിളികൾ രൂപപ്പെട്ടു വരുന്നുമുണ്ട്. ഇതുകൂടി കണക്കിലെടുത്ത്, കോർപ്പറേറ്റുകൾക്ക് നികുതിയിളവുകൾ നൽകുന്നതിന് പകരം ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും വാങ്ങൽശേഷി വർധിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ് എടുക്കേണ്ടതെന്നും അദ്ദേഹം ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

ഗ്രാമീണ ഈ മേഖലയിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്ന പദ്ധതിയുണ്ടാവണം. ചെറുകിട വ്യവസായങ്ങൾ, കൃഷി എന്നീ മേഖലകളിൽ ഉത്പാദനം നടക്കാൻ സഹായിക്കുന്ന പദ്ധതികൾ ബജറ്റിൽ പ്രതീക്ഷിക്കുന്നു. കൊവിഡിന് മുന്‍പുതന്നെ രാജ്യത്തെ സാമ്പത്തിക തകർച്ച ആരംഭിച്ചിരുന്നു. കൊവിഡ് വന്നപ്പോൾ കൂടുതൽ രൂക്ഷമായി. തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും വ്യവസായികളെയുമൊക്കെ ഇത് പ്രതികൂലമായി ബാധിച്ചു.

ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്ന രീതിയിലുള്ള ബജറ്റായിരിക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ വെല്ലുവിളികൾ രൂപപ്പെട്ടു വരുന്നുണ്ട്. അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർത്താൻ പോകുന്നു. അത് നമ്മുടെ ഓഹരി വിപണിയെ വലിയ രീതിയിൽ ബാധിക്കും. ഇന്ത്യൻ സമ്പദ്ഘടനയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും.

'സാധാരണക്കാരുടെ കൈയില്‍ പണമെത്തണം'

കൊവിഡിന് ശേഷം വലിയ പ്രതിസന്ധിയിലേക്ക് സമ്പദ്ഘടന പോകാനുള്ള സാധ്യതയുണ്ട്. അതൊക്കെ മുന്നിൽക്കണ്ട്, അത് പരിഹരിക്കത്തക്ക രീതിയിലുള്ള ബജറ്റാണ് പ്രതീക്ഷിക്കുന്നത്. അതത്ര എളുപ്പമല്ല. മുൻ വർഷങ്ങളിലൊക്കെ സാധാരണ മനുഷ്യരെ സഹായിക്കുന്ന നടപടികൾക്കു പകരം, വലിയ വ്യാപാരികൾക്കും വ്യവസായികൾക്കും കോർപ്പറേറ്റുകൾക്കും പലതരത്തിലുള്ള നികുതിയിളവ് കൊടുക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്‌തുകൊണ്ടിരുന്നത്.

അത് യഥാർഥത്തിൽ പുനരുജ്ജീവനത്തിന് വലിയ അളവിൽ സഹായിക്കുന്നില്ല. സാധാരണ മനുഷ്യർക്ക് വാങ്ങൽശേഷിയില്ല. ഇന്ത്യൻ വിപണിയിൽ സാധാരണ മനുഷ്യർ വലിയതോതിൽ വാങ്ങി ഉപയോഗിക്കുന്ന വസ്‌തുക്കളുടെ ഡിമാൻഡ് ഉയരുന്നില്ല. അത് വ്യാവസായിക വളർച്ചയെ പ്രതികൂലമായി ബാധിക്കുകയാണ്. അപ്പോൾ വളർച്ചയെ രണ്ടാമത് മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ സാധാരണ ജനങ്ങളുടെ കയ്യിൽ പണം എത്തുന്ന നയം എടുത്തേ പറ്റൂ. ജനങ്ങൾ അത്രത്തോളം തകർച്ചയിലാണ്.

'രൂപയുടെ വില കുറയും'

ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള തൊഴിലാളികളുടെയും ഇടത്തരക്കാരുടെയുമൊക്കെ സ്ഥിതി . അവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്ന തരത്തിലുള്ള നയങ്ങൾ കൊണ്ടുവരാതെ നിവൃത്തിയില്ല. പക്ഷേ അത് എളുപ്പമല്ല. കോർപ്പറേറ്റുകളെ സഹായിക്കുന്ന സമീപനം മാറ്റുകയാണ് വേണ്ടത്. അവർക്ക് നികുതിയിളവ് നൽകുന്ന സമീപനം മാറ്റുക.

സാമ്പത്തിക പുനരുജ്ജീവനവും വരുന്നതിനനുസരിച്ച് അവരുടെ കൈയിൽനിന്ന് നികുതി കൃത്യമായി പിരിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുക. ഒപ്പം സാധാരണ ജനങ്ങൾക്ക് പണം എത്തിക്കുന്ന ചില പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്യുക. അതു മാത്രമാണ് പരിഹാരം. ഇന്ധന വില കുറയാതെ സാധാരണക്കാരുടെ വാങ്ങൽശേഷി വർധിക്കില്ല എന്നത് വസ്‌തുതയാണ്.

'വിവിധ മേഖലകളില്‍ ഉത്പാദനം വേണം'

മൂന്നാംലോക രാജ്യങ്ങളിലൊക്കെ പെട്രോൾ - ഡീസൽ വില വർധിക്കാൻ പോവുകയാണ്. കാരണം, ഡോളറിന് വില കൂടുകയും മൂന്നാംലോക രാജ്യങ്ങളിലെ കറൻസികളുടെ വില കുറയുകയും ചെയ്യും. ഇന്ത്യൻ കറൻസിയുടെയും വില കുറയാൻ പോവുകയാണ്. അത് ഉറപ്പായും സംഭവിക്കും. സ്വാഭാവികമായും പെട്രോൾ - ഡീസൽ വില ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ നമ്മുടെ ഇറക്കുമതി ചെലവ് കൂടും. പക്ഷേ കഴിഞ്ഞ കുറെക്കാലമായി നമ്മൾ കമ്പനികളുടെ ലാഭം നിലനിർത്താൻ വേണ്ടി അന്താരാഷ്ട്ര വിപണിയിലെ വില കുറഞ്ഞപ്പോൾപോലും ഉപഭോക്താക്കൾക്ക് അതിൻ്റെ പ്രയോജനം നൽകിയിരുന്നില്ല.

ഇനിയിപ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കൂടുകയാണെങ്കിൽ അതിനോട് പ്രതികരിച്ചുകൊണ്ട്. നമ്മുടെ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വർധിപ്പിക്കാതിരിക്കാം. കാരണം, കമ്പനികൾ കുറച്ചുകാലത്തേക്കെങ്കിലും പിടിച്ചുനിൽക്കാൻ പറ്റുന്ന രീതിയിലുള്ള ലാഭത്തിലാണ്. അങ്ങനെയൊരു സാവകാശം നമുക്ക് എടുക്കാൻ പറ്റും. ഇപ്പോഴത്തെ വിലയ്ക്ക് അത് കുറയ്ക്കാൻ പറ്റുമെന്നു തന്നെ പറയാം.

പക്ഷേ, അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ മുൻനിർത്തി പറയുമ്പോൾ, ഡോളർ നിരക്കിൽ ഒരുപക്ഷേ വരും മാസങ്ങളിൽ ക്രൂഡ് വില വർധിച്ചേക്കും. തൊഴിലവസരങ്ങൾ ഗ്രാമീണ മേഖലയിൽ തൊഴിൽ സൃഷ്‌ടിക്കുന്ന പദ്ധതി, ഉത്പാദനം വർധിക്കുന്ന രീതിയിലുള്ള പുനരുജ്ജീവനം എന്നിവയാണ് വേണ്ടത്. അങ്ങനെ വരുമ്പോൾ തൊഴിലവസരങ്ങൾ വധിക്കും. തൊഴിൽദിനങ്ങൾ കൂടും. ആൾക്കാർക്ക് തൊഴിൽ കിട്ടും. ചെറുകിട വ്യവസായങ്ങൾ, കൃഷി എന്നീ മേഖലകളിൽ ഉത്പാദനം നടക്കണം.

ഫിനാൻസ് മാർക്കറ്റിലെ കുറച്ച് ആൾക്കാരുടെ പണ നഷ്‌ടം കണ്ട് അതിൻ്റെ പിറകെ പോകരുത്. അവർ നഷ്ടമോ ലാഭമോ ഉണ്ടാക്കട്ടെ. ഇന്ത്യ ഗവൺമെൻ്റ് ഉത്പാദനത്തിന് ഊന്നൽ നൽകണം. കാർഷികോത്പാദനം, അനിമൽ ഹസ്ബൻഡറി, മൈനിങ് ആൻഡ് ക്വാറി വ്യവസായം, അടിസ്ഥാന സേവനങ്ങൾ തുടങ്ങിയവയിലൊക്കെ ഉത്പാദനവും വരുമാനവും വർധിപ്പിക്കുന്ന നടപടികൾ എടുക്കണം.

'വേണം ദീർഘകാല നിലപാടുകൾ'

യഥാർഥത്തിൽ കൃഷിക്കും ആഭ്യന്തര കാര്യങ്ങൾക്കും കൂടുതൽ പണം നീക്കി വയ്ക്കണം. കൂടുതൽ ശ്രദ്ധ വേണം. അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിൻ്റെ സാഹചര്യമനുസരിച്ചാണ് പ്രതിരോധത്തിൻ്റെ ഗൗരവം എത്രയുണ്ടെന്ന് പറയാനാവുക. ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുമായുള്ള സാഹചര്യം എന്താണ്, എങ്ങനെയാക്കി വച്ചിരിക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങൾ നമുക്ക് പറയാൻ പറ്റില്ല.

പക്ഷേ, പ്രതിരോധം യഥാർഥത്തിലുള്ള ആവശ്യമാണെങ്കിൽ പണം നീക്കി വയ്ക്കാതിരിക്കാൻ പറ്റില്ല. യഥാർഥത്തിൽ വികസനം, ക്ഷേമം എന്നീ താത്‌പര്യങ്ങളുള്ളവർ ചെയ്യേണ്ടത് അയൽപക്കക്കാരുമായി നല്ല ബന്ധം വയ്ക്കുകയാണ്. അത് അയൽരാജ്യങ്ങൾ സ്വീകരിക്കുന്ന നയം കൂടി അനുസരിച്ചാവും. മറ്റ് രാജ്യങ്ങളോടുള്ള ബന്ധത്തിൽ ദീർഘകാല നിലപാടുകൾ വേണമെന്നാണ് തോന്നുന്നത്.

ആരോഗ്യം കൊവിഡ് എന്ന വെല്ലുവിളിയുടെ അനുഭവം വച്ചുകൊണ്ട് ആരോഗ്യത്തിന് പ്രാധാന്യം നൽകുമെന്നാണ് കരുതുന്നത്. അത് ഗവേഷണത്തിൽ മാത്രമല്ല. കേരളം പോലെയല്ല, മറ്റു പല സംസ്ഥാനങ്ങളിലും പ്രാഥമിക ചികിത്സാസൗകര്യങ്ങൾ പൊതു സംവിധാനത്തിൻ്റെ ഭാഗമല്ല. എല്ലാം സ്വകാര്യവൽക്കരിച്ചുമെല്ലാം പോയി. ആ സംസ്ഥാനങ്ങളിലൊക്കെ അത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പൊതുമേഖലയിലും, പൊതുസമൂഹത്തിൻ്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള ആരോഗ്യ സൗകര്യങ്ങൾ ആവശ്യമാണ്.

ALSO READ: നിയമഭേദഗതി ലോകായുക്തയെ കഴുത്ത് ഞെരിച്ചു കൊല്ലുന്നത്; സീതാറാം യെച്ചൂരിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

എല്ലാ സംസ്ഥാനങ്ങളിലും അത് ബന്ധപ്പെടേണ്ടത് ആവശ്യമാണ്. ബജറ്റ് പ്രതീക്ഷ കൃഷി, വ്യവസായം, ആരോഗ്യം എന്നിവയ്ക്കായിരിക്കണം പ്രാമുഖ്യം. ഉത്പാദനം, തൊഴിൽ, വരുമാനവർധനവ് എന്നിവ അടിസ്ഥാനമാക്കിയും ലക്ഷ്യം വച്ചുമുള്ള ബജറ്റ് ആയിരിക്കണം. ഓഹരി വിപണി സമ്പദ് വ്യവസ്ഥയിൽ കൂടുതലായി ലക്ഷ്യം വയ്ക്കുന്നതാകരുതെന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. കെ.എൻ ഹരിലാൽ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

Last Updated : Jan 29, 2022, 5:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.