ETV Bharat / state

സാധാരണക്കാരനെ കളിയാക്കുന്ന ബജറ്റെന്ന് തോമസ്‌ ഐസക്, സുതാര്യത ഉറപ്പാക്കുമെന്ന് എം.എ യൂസഫലി - മന്ത്രി വീണ ജോര്‍ജ്‌

കേന്ദ്ര ബജറ്റ്‌ 2022- ആരോഗ്യ മേഖലയ്‌ക്ക് പരിഗണന നല്‍കാത്ത ബജറ്റെന്ന് മന്ത്രി വീണ ജോര്‍ജ്‌. അതേസമയം ഡിജിറ്റല്‍ പരിവര്‍ത്തനം രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയില്‍ സുതാര്യത വര്‍ധിപ്പിക്കുമെന്ന് എംഎ യൂസഫലി.

Union Budget 2022 thomas issac response  Union Budget 2022 Health Minister Veena George  health sector union budget  MA Yusuff Ali business man  കേന്ദ്ര ബജറ്റ് 2022  തോമസ്‌ ഐസക് ബജറ്റ്  മന്ത്രി വീണ ജോര്‍ജ്‌  എം.എ യൂസുഫലി
കേന്ദ്ര ബജറ്റ് 2022; സാധാരണക്കാരനെ കളിയാക്കുന്ന ബജറ്റെന്ന് തോമസ്‌ ഐസക്
author img

By

Published : Feb 1, 2022, 8:30 PM IST

Updated : Feb 1, 2022, 10:47 PM IST

തിരുവന്തപുരം: കേന്ദ്ര ബജറ്റ് സാധാരണക്കാരനോടുള്ള അവഹേളനമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. കൊവിഡ്‌ മഹാമാരിയെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിസന്ധിയിലാണ്. തൊഴിലുറപ്പ് വിഹിതം ഉയര്‍ത്തിയെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 98,000 കോടി രൂപയായിരുന്നത് ഈ സാമ്പത്തിക വര്‍ഷം 73,000 കോടി രൂപയായി കുറഞ്ഞു.

അതേസമയം രാജ്യത്തെ വിലക്കയറ്റം നിയന്ത്രക്കാൻ കേന്ദ്രം എന്ത് നടപടിയെടുത്തുവെന്നും ഐസക് ചോദിച്ചു. ഒരോ പദ്ധതികൾക്കും പണം മാറ്റി വെയ്ക്കുന്ന പതിവില്ലെന്നും കേന്ദ്ര മന്ത്രി മുരളീധരന് ഇതിനെ കുറിച്ച് ധാരണയില്ലെന്നും ഐസക്ക് പറഞ്ഞു. അതേസമയം എൽ.ഐ.സി വിൽക്കാൻ ശ്രമിച്ചാൽ നേരിടേണ്ടി വരിക കർഷക സമരത്തേക്കാൾ വലിയ സമരമെന്നും അദ്ദേഹം പ്രതികരിച്ചു.

കേന്ദ്ര ബജറ്റ് 2022; സാധാരണക്കാരനെ കളിയാക്കുന്ന ബജറ്റെന്ന് തോമസ്‌ ഐസക്

ജനവിരുദ്ധവും നിരാശാജനകമെന്ന്‌ മന്ത്രി വീണ ജോര്‍ജ്‌

കേന്ദ്രബജറ്റ് ആരോഗ്യമേഖലയ്ക്ക് നിരാശാജനകമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്‌. കൊവിഡ് പ്രതിസന്ധി കാലത്ത് മുൻ വർഷങ്ങളിലുള്ള നീക്കിവയ്പ്പ് പോലും ആരോഗ്യമേഖലയ്ക്ക് നൽകിയിട്ടില്ല. ദീർഘവീക്ഷണമില്ലാത്തതും ജനവിരുദ്ധവുമായ ബജറ്റാണിതെന്നും മന്ത്രി പറഞ്ഞു. എയിംസ് എന്ന കേരളത്തിൻ്റെ ആവശ്യവും കേന്ദ്രം തള്ളി. വർഷങ്ങളായുള്ള ആവശ്യം നിരന്തരം തള്ളുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

സാമ്പത്തിക മേഖലയിൽ സുതാര്യത ഉറപ്പാക്കും- എം.എ യൂസഫലി

നമ്മുടെ രാജ്യത്തിന്‍റെ പ്രധാന മേഖലകളായ കൃഷി, ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് വ്യക്തമായ ഊന്നൽ നൽകുന്ന ബജറ്റാണിതെന്ന് പ്രമുഖ വ്യവസായിയായ എംഎ യൂസഫലി.

വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള ബജറ്റ് രാജ്യത്തിൻ്റെ വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കും. ഡിജിറ്റൽ രൂപ, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ, ഡിജിറ്റൽ ബാങ്കിങ്‌, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഇ-പാസ്‌പോർട്ട് തുടങ്ങിയ ഡിജിറ്റൽ പരിവർത്തനങ്ങളിലുള്ള സര്‍ക്കാരിന്‍റെ ഊന്നൽ യഥാർഥമായി ഡിജിറ്റലാകാനും സുതാര്യമായ സമ്പദ് വ്യവസ്ഥ സൃഷ്‌ടിക്കാനുമുള്ള രാജ്യത്തിന്‍റെ കുതിപ്പിന് വേഗം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: പ്രതീക്ഷകള്‍ തകര്‍ക്കുന്ന ബജറ്റെന്ന് സിപി ജോണ്‍

അതേസമയം കേന്ദ്ര ബജറ്റ് 2022ല്‍ പുതിയ നികുതികളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നത് ആശ്വാസമാണനും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസംസ്‌കരണ രംഗത്ത് പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ ബജറ്റിൽ പ്രഖ്യാപിച്ച നാല്‌ ലോജിസ്റ്റിക് പാർക്കുകൾ ഭക്ഷ്യ വിതരണ ശൃംഖലകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും എം.എ യൂസുഫലി പറഞ്ഞു.

Last Updated : Feb 1, 2022, 10:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.