തിരുവനന്തപുരം: ദേവസ്വം ബോർഡുകളിൽ തനത് ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വിവാദങ്ങൾ തടസമാകുന്നതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ബോർഡുകളുടെ ഉടമസ്ഥതയിലുള്ള ഏക്കറുകണക്കിന് ഭൂമിയാണ് അന്യാധീനപ്പെട്ടു കിടക്കുന്നത്. ഈ ഭൂമിയിൽ കെട്ടിടങ്ങൾ നിർമ്മിച്ച് ലീസിന് നൽകാൻ ആലോചനയുണ്ടെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
ഇന്ത്യൻ ഓവർസീസ് ബാങ്ക് ഇത്തരമൊരു നിർദേശവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ചർച്ചകൾ ആരംഭിക്കുന്നതിനു മുമ്പ് തന്നെ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. വിവാദങ്ങളില്ലാതെ ഈ പദ്ധതികൾ ക്രിയാത്മകമായ വിമർശനങ്ങൾ ഉൾക്കൊണ്ട് നടപ്പാക്കാൻ ശ്രമിക്കും. ബോർഡുകളെ സ്വയംപര്യാപ്തതയിൽ എത്തിക്കമെന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ALSO READ: വിസ്‌മയയുടെ മരണം: കിരണ്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി