തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായ എം.ശിവശങ്കര്‍ ഇപ്പോള്‍ എന്‍ഫോഴ്‌സ്മെന്‍റ് കസ്റ്റഡിയിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേസിലകപ്പെടുന്നതും അവര്‍ക്കെതിരെ നടപടിയെടുക്കുന്നതും പതിവാണ്. എന്നാല്‍ ഒരു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗുരുതരമായ കേസില്‍ ഉള്‍പ്പെടുന്നത് ആദ്യമായാണ്. രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത്, ഹവാല, ലൈഫ് മിഷന്‍ ഇടപാടുകളിലെ രാഷ്ട്രീയ ബന്ധം തുടങ്ങിയ കാര്യം വൈകാതെ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. അതോടെ ഇടതുസര്‍ക്കാരിന്‍റെ തകര്‍ച്ച സമ്പൂര്‍ണമാകും. രാജ്യത്തിന്‍റെ സമ്പദ്‌ഘടനയെ തകര്‍ക്കുന്ന ഹവാല ഇടപാടിനും സ്വര്‍ണക്കടത്തിനും സംസ്ഥാന സര്‍ക്കാരിന്‍റെ സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാനുള്ള ധാര്‍മികാവകാശം നഷ്ടമായെന്ന് ഉമ്മന്‍ ചാണ്ടി
ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രതിപുരുഷന്‍. ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇത്തരം ഗുരുതരമായ കേസില്‍ ഉള്‍പ്പെടുന്നതെന്നും ഉമ്മൻ ചാണ്ടി.