ബുക്കാറസ്റ്റ് (റൊമേനിയ): റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യ നടത്തുന്ന ആദ്യരക്ഷാദൗത്യത്തിലെ വിദ്യാര്‍ഥിനിയുടെ പ്രതികരണം മാധ്യമങ്ങള്‍ക്ക്. സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങാൻ റൊമേനിയയിലെ ഇന്ത്യൻ എംബസിയും യുക്രൈനിലെ ഇന്ത്യൻ എംബസിയും ഒരുപാട് സഹായിച്ചുവെന്ന് വിദ്യാർഥിനി പറയുന്നു.
ബുക്കാറസ്റ്റിൽ എത്തിയ നിമിഷം മുതൽ എല്ലാ കാര്യങ്ങളിലും റൊമേനിയയിലെ ഇന്ത്യൻ എംബസിയുടെ സഹായമുണ്ടായിരുന്നുവെന്നും ബുദ്ധിമുട്ടുകൾ ഒന്നും അറിയേണ്ടി വന്നിരുന്നില്ല എന്നും വിദ്യാർഥിനി പറയുന്നു.
യുക്രൈനിൽ നിന്നും റൊമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ എത്തിയ ഇന്ത്യക്കാർ മുംബൈയിലേക്ക് തിരിച്ചു. ശനിയാഴ്‌ച ഉച്ചയോടെയാണ് 250ഓളം യാത്രക്കാരുമായി എയർ ഇന്ത്യയുടെ എഐ1944 വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്.