തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ മാനിഫെസ്റ്റോയുമായാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് അധികാരത്തിലെത്തിയാൽ രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. തൊഴിലുറപ്പ് പദ്ധതിയിലൂടെ വേതനവും തൊഴിൽ ദിനവും ഉയർത്തും. റബ്ബർ കർഷകർക്ക് 250 രൂപ താങ്ങുവില ഉറപ്പാക്കും. കരുതൽ നിക്ഷേപ സൗഹൃദം, കൂടുതൽ തൊഴിൽ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രകടനപത്രിക തയ്യാറാക്കുക.
ഈ മാസം 17 മുതൽ നാല് ദിവസം പ്രകടന പത്രികയുമായി ബന്ധപ്പെട്ട് സമൂഹത്തിലെ വിവിധ മേഖലകളിൽ നേതാക്കൾ നേരിട്ട് ചർച്ച നടത്തും. സംശുദ്ധം സദ്ഭരണം എന്നതാണ് പ്രകടനപത്രികയുടെ മുദ്രാവാക്യം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.