ETV Bharat / state

യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തില്‍നിന്ന് ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും ഒഴിവാക്കി

രാഷ്ട്രീയ കാര്യസമിതി യോഗത്തിലുണ്ടായ മഞ്ഞുരുകല്‍ വെറും സാങ്കേതികം മാത്രമെന്ന് തെളിഞ്ഞെന്നാണ് ഇരുവരോടും അടുപ്പമുള്ളവരുടെ ആരോപണം

author img

By

Published : Jan 5, 2022, 12:30 PM IST

UDF party leaders meeting  Oommen Chandy and Ramesh Chennithala excluded from udf meeting  യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം  യുഡിഎഫ് യോഗത്തിൽ ഉമ്മന്‍ചാണ്ടി ഇല്ല  യുഡിഎഫ് യോഗത്തിൽ രമേശ് ചെന്നിത്തല ഇല്ല
യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും ഒഴിവാക്കി

തിരുവനന്തപുരം : കെ-റെയില്‍ അടക്കമുള്ള വിവാദ വിഷയങ്ങളില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ വിളിച്ച യു.ഡി.എഫ് കക്ഷി നേതാക്കളുടെ സുപ്രധാന യോഗത്തില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഒഴിവാക്കി. ക്ലിഫ് ഹൗസില്‍ ആരംഭിച്ച യോഗത്തിലേക്ക് രണ്ടുപേരെയും ക്ഷണിച്ചിട്ടില്ലെന്ന് ഇരുവരോടും അടുപ്പമുള്ളവര്‍ അറിയിച്ചു.

ഇതോടെ കഴിഞ്ഞ ദിവസത്തെ രാഷ്ട്രീയ കാര്യസമിതി യോഗത്തിലുണ്ടായ മഞ്ഞുരുകല്‍ വെറും സാങ്കേതികം മാത്രമെന്ന് തെളിഞ്ഞെന്നാണ് ആരോപണം.

ALSO READ: മന്ത്രിസഭായോഗം ഇന്ന് ; ശിവശങ്കറിന്‍റെ നിയമനവും കൊവിഡ് മൂന്നാം തരംഗവും ചർച്ച

കെ. സുധാകരനും വി.ഡി സതീശനും ഔദ്യോഗിക നേതൃത്വത്തിലേക്ക് വന്ന ശേഷം നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് തങ്ങളെ ഒഴിവാക്കുന്നു എന്ന പരാതി ഇരുവരും ഉന്നയിച്ചുവരികയാണ്. ഇതിനിടയിലാണ് ഡി-ലിറ്റ് വിവാദവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ഉയര്‍ത്തിയ വാദങ്ങളെ പ്രതിപക്ഷ നേതാവ് പരസ്യമായി തള്ളിപ്പറഞ്ഞത്.

ഇതുസംബന്ധിച്ച ആശക്കുഴപ്പങ്ങളെല്ലാം ഇരുവരും കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പറഞ്ഞുതീർക്കുകയും നിര്‍ണായക തീരുമാനങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന് ഉറപ്പുനല്‍കുകയും ചെയ്‌തതാണ്.

എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഇത്തരത്തില്‍ ഔദ്യോഗിക നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ അവഗണനയില്‍ ഇരുവരും അതൃപ്തരാണെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.