തിരുവനന്തപുരം : ഡിസിസി പുനസംഘടനയിൽ ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും അന്തിമ ചർച്ച നടത്തിയിരുന്നെങ്കില്‍ വിവാദങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ.
എല്ലാ നേതാക്കന്മാരും ഒറ്റയ്‌ക്കൊറ്റയ്ക്ക് ചർച്ച നടത്തിയ ശേഷം കൂട്ടായി വേണം തീരുമാനമെടുക്കാൻ എന്ന നിലപാട് അറിയിച്ചിരുന്നു.
എന്നാൽ ഇക്കാര്യം രാഹുലുമായി സംസാരിച്ചപ്പോൾ ആവശ്യമായ ചർച്ചകൾ നടത്തി എന്ന മറുപടിയാണ് ലഭിച്ചത്.
ഡിസിസി പട്ടികയെ സ്വാഗതം ചെയ്യുന്നുവെന്നും ഹൈക്കമാൻഡ് പ്രഖ്യാപനത്തെ എല്ലാ കോൺഗ്രസ് പ്രവർത്തകരും അംഗീകരിക്കണം
അതേസമയം, പുനസംഘടനയുടെ വിശദാംശങ്ങൾ പരസ്യമായി പുറത്തുവിട്ട കെ. സുധാകരന്‍റെ നടപടി നല്ലതല്ലെന്നും ഹസ്സൻ പറഞ്ഞു.
അതൃപ്തി ഉണ്ടായാൽ നേരിട്ട് സംസാരിച്ച് തീർക്കുകയാണ് വേണ്ടത്. നേതാക്കൾക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുമ്പോൾ വിശദീകരണം കേൾക്കണമായിരുന്നു.
പൂർണമായും വിമർശനങ്ങളെ സ്വീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. പാലക്കാട്ട് എ.വി. ഗോപിനാഥ് രാജിവച്ചത് സംബന്ധിച്ച് പ്രതികരണത്തിനില്ല.
കുറേ നാളായി അദ്ദേഹം പാർട്ടി വിടുമെന്ന് പറഞ്ഞിരുന്നു. പട്ടിക പുറത്തുവരും വരെ കാത്തിരുന്നു. അതിനുശേഷമാണ് രാജിയെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.