തിരുവനന്തപുരം: പാറശാലയിലെ യുഡിഎഫ് സ്ഥാനാർഥി അൻസാജിതാ റസലിന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെയ്യാറ്റിൻകര വെള്ളറട പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യുഡിഎഫ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ കേസ് എടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ സമരം. സ്ഥാനാർഥിയെ ഉൾപ്പെടെ അസഭ്യം പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി നല്കിയ പരാതിയില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് യുഡിഎഫ് ആരോപിച്ചു.
കൂടുതൽ വായനയ്ക്ക്: പാറശാലയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം