തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാട് പ്രവാസികളോടുള്ള ക്രൂരതയെന്ന് സി.പി.എം. കേരളത്തിന്‍റെ സമ്പദ്ഘടനയില്‍ ഏറെ സംഭാവന നല്‍കിയവരാണ് പ്രവാസികള്‍. പ്രളയം കൊവിഡ് എന്നിവയുടെ പശ്ചാത്തലത്തിലുണ്ടായ പ്രവാസികളുടെ സഹായം വിസ്മരിക്കാന്‍ കഴിയില്ല.
പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാനുള്ള ഒരു സംവിധാനമാണ് ലോക കേരള സഭ. സമ്മേളനത്തിന്‍റെ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതിന് ശേഷമാണ് പ്രതിപക്ഷം പിന്മാറിയത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് താല്‍പര്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രതിപക്ഷത്തിന്‍റെ ഇത്തരം പ്രവര്‍ത്തികളെന്നും സി.പി.എം പ്രസ്‌താവനയില്‍ ആരോപിച്ചു.
അതേസമയം കോടികള്‍ മുടക്കി നടക്കുന്ന ലോക കേരള സഭയുടെ രണ്ട് സമ്മേളനങ്ങള്‍ കൊണ്ട് എന്ത് നേട്ടമുണ്ടാക്കിയെന്നത് സംബന്ധിച്ച് പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തതും സര്‍ക്കാറിനെതിരെ നടക്കുന്ന പ്രതിപക്ഷ സമരങ്ങളുടെ പശ്ചാത്തലത്തിലുമാണ് ലോക കേരള സഭ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രതികരണം.
also read: ലോക കേരള സഭയുടെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയില്ല; ആരോഗ്യ പ്രശ്‌നങ്ങളെന്ന് വിശദീകരണം