തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്‌ത അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇവര്‍ ഇപ്പോള്‍ സിപിഎമ്മുകാരല്ലെന്നും ഇരുവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും കോടിയേരി ബലകൃഷ്‌ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഒരു മാസം മുമ്പ് ഏരിയാ കമ്മിറ്റിയെടുത്ത തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന സമിതിയില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്‌തതായും കോടിയേരി വ്യക്തമാക്കി. 'മാവോയിസറ്റ് സിന്ദാബാദ്' എന്ന് ഇരുവരും മുദ്രാവാക്യം വിളിച്ചത് എല്ലാവരും കേട്ടതാണ്. സിപിഎമ്മിനുള്ളില്‍ നിന്നു കൊണ്ട് മറ്റൊരു സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അവകാശമില്ല. അതുകൊണ്ടാണ് പാര്‍ട്ടി നടപടിയെടുത്തത്. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ എൻഐഎ കേസ് ഏറ്റെടുത്തത് തെറ്റാണെന്നും കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി.
അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് കോടിയേരി ബാലകൃഷ്‌ണന്‍
സിപിഎമ്മിനുള്ളില്‍ നിന്നു കൊണ്ട് മറ്റൊരു സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്നും അതുകൊണ്ടാണ് പാര്‍ട്ടി നടപടിയെടുത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.