ETV Bharat / state

നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

author img

By

Published : Sep 30, 2022, 7:16 PM IST

നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

two students drowned and died  neyyar trivandrum  students drowned death in trivandrum  latest news in trivandrum  tenth students drowned death  students death  latest news today  വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു  കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു  നെയ്യാറില്‍ കുട്ടികള്‍ മുങ്ങിമരിച്ചു  പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു  അരുമാനൂർ എംവിആർ എച്ച്എസ്എസിലെ  മാവിളക്കടവിലെ കുളിക്കടവിൽ  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  നെയ്യാറില്‍ വിദ്യാര്‍ഥികളുടെ മരണം  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അരുമാനൂർ എംവിആർ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ കരുംകുളം സ്വദേശി അശ്വിൻ രാജ്, പഴയ കട സ്വദേശി ജോസ്ബിൻ എന്നിവരെയാണ് മാവിളക്കടവിലെ കുളിക്കടവിൽ കാണാതായത്. തുടർന്ന് പൂവാർ പൊലീസും ഫയർഫോഴ്‌സും, ക്യൂബ സംഘവും ചേർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സ്‌കൂൾ യുവജനോത്സവം ആയിരുന്നു ഇന്ന്(സെപ്‌റ്റംബര്‍ 30). സുഹൃത്തുക്കൾക്കൊപ്പം കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. അടിയൊഴുക്കിൽപ്പെട്ട് അപകടത്തിൽപെട്ട വിദ്യാർഥികളുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.