ETV Bharat / state

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; എട്ട് പേര്‍ക്ക് രോഗമുക്തി - ലോക്ക് ഡൗണ്‍ ഇളവ്

CM press meet  covid case  covid kerala
CM press meet
author img

By

Published : May 2, 2020, 5:05 PM IST

Updated : May 2, 2020, 8:05 PM IST

16:49 May 02

നിലവില്‍ 96 പേര്‍ ചികിത്സയില്‍. സമൂഹ വ്യാപന ഭീഷണി ഒഴിഞ്ഞുപോയിട്ടില്ലെന്നും ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകളാണ് സംസ്ഥാനത്ത് ഗ്രീന്‍സോണിലുള്ള ജില്ലകൾ.

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; എട്ട് പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ വയനാട് ഗ്രീന്‍ സോണിന് പുറത്താകും. 32 ദിവസങ്ങൾക്ക് ശേഷമാണ് വയനാട്ടില്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂരിലെ ആറ് പേരും ഇടുക്കിയിലെ രണ്ട് പേരുമാണ് രോഗമുക്തി നേടിയവര്‍. നിലവില്‍ 96 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 499 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 21,894 പേര്‍ നിരീക്ഷണത്തിലാണ്. 21,494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ്. 31,183 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 30,358 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 80 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. പുതിയ ഹോട്ട്‌സ്‌പോട്ട് പ്രഖ്യാപനമുണ്ടായിട്ടില്ല. ഇന്ന് 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമൂഹ വ്യാപന ഭീഷണി ഒഴിഞ്ഞുപോയിട്ടില്ല. ജാഗ്രത തുടരും. ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകളാണ് സംസ്ഥാനത്ത് ഗ്രീന്‍സോണിലുള്ള ജില്ലകൾ. കണ്ണൂര്‍, കോട്ടയം ജില്ലകൾ റെഡ് ‌സോണിലും ബാക്കിയുള്ള ഒമ്പത് ജില്ലകൾ ഓറഞ്ച് സോണിലുമാണ്. ഒരു സോണിലും പൊതുഗതാഗതവും പൊതുപരിപാടികളും അനുവദിക്കില്ല. ഗ്രീന്‍ സോണില്‍ കടകൾ രാവിലെ ഏഴ് മുതല്‍ രാത്രി 7.30 വരെ തുറക്കാം. ഗ്രീന്‍, ഓറഞ്ച് മേഖലകളില്‍ ടാക്‌സി സര്‍വീസ് നടത്താം. ഇവിടങ്ങളില്‍ അന്തര്‍ ജില്ലാ യാത്രകൾക്കും അനുമതി നല്‍കി. റെഡ് സോണില്‍ അടിയന്തരാവശ്യങ്ങൾക്ക് സ്വകാര്യ വാഹനം ഉപയോഗിക്കാം. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ല. 

സിനിമാ തിയറ്റര്‍, ആരാധനാലയങ്ങൾ എന്നിവിടങ്ങളില്‍ നിലവിലെ നിയന്ത്രണങ്ങൾ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. പരീക്ഷാ നടത്തിപ്പിനായി നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. മദ്യശാലകൾ തുറക്കില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് നിലവിലെ നിയന്ത്രണങ്ങൾക്കനുസരിച്ച് പ്രവര്‍ത്തിക്കാം. റെഡ്‌ സോണിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരും. ഹോട്ട്‌സ്‌പോട്ടുകൾ അല്ലാത്തയിടങ്ങളില്‍ ഇളവുകൾ നല്‍കും. ബാര്‍ബര്‍ ഷോപ്പുകൾ, ബ്യൂട്ടി പാര്‍ലര്‍ എന്നിവ തുറക്കില്ല. ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടി മുറിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസ് നടത്താം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് നിലവിലെ നിയന്ത്രണം തുടരും. മലഞ്ചരക്ക് വ്യാപാരത്തിന് രണ്ട് ദിവസം അനുമതി നല്‍കി. ഞായറാഴ്‌ച പൂര്‍ണ ഒഴിവുദിനമായി പ്രഖ്യാപിച്ചു. കടകൾ, ഓഫീസുകൾ എന്നിവ ഞായറാഴ്‌ചകളില്‍ തുറക്കരുത്. ഗ്രീന്‍ സോണില്‍ സേവന മേഖലയിലെ സ്ഥാപനങ്ങളില്‍ ആഴ്‌ചയില്‍ മൂന്ന് ദിവസം പകുതി ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാം. സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രഭാത സവാരി നടത്താം. പ്രായമായവരുടെ സുരക്ഷക്കായി പ്രദേശിക ജാഗ്രതാസമിതികൾ രൂപീകരിക്കും. പ്രായമായവരും രോഗികളും പുറത്തിറങ്ങാന്‍ പാടില്ല. 

പ്രവാസികളുടെ തിരിച്ചുവരവ് മുന്‍ഗണനാ അടിസ്ഥാനത്തില്‍ തീരുമാനിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇതുവരെ 1,30,000 പേര്‍ നോര്‍ക്കയില്‍ കേരളത്തിലേക്ക് തിരിച്ചുവരാനായി രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. വിദ്യാര്‍ഥികൾ, ഗര്‍ഭിണികൾ, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നടത്തും. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ നിരീക്ഷണത്തിലാക്കും. ഇതര സംസ്ഥാനങ്ങളില്‍ സ്ഥിരതാമസമാക്കിയവര്‍ തിരിച്ചുവരാന്‍ തിടുക്കം കാട്ടരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Last Updated : May 2, 2020, 8:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.