തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ കൂടി എത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനും എറണാകുളത്ത് 78,000 ഡോസും കോഴിക്കോട് 54,000 ഡോസ് വാക്‌സിനുമാണ് എത്തിച്ചത്.
സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി കേന്ദ്രത്തോട് വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവശ്യമായ വാക്സിന്‍ കിട്ടിയിട്ടില്ലെങ്കിൽ വാക്സിൻ ക്യാമ്പയിൻ ബുദ്ധിമുട്ടിലാകുമെന്നും സംസ്ഥാനത്തെ ആശുപത്രികളിൽ നിലവിൽ സൗകര്യങ്ങളുണ്ടെന്നും കെ കെ ശൈലജ പറഞ്ഞിരുന്നു.
Also read: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതായി കെ. കെ. ശൈലജ
അതേസമയം തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് വ്യാപനം രൂക്ഷമായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാർഡുതലത്തിൽ രോഗ പ്രതിരോധം ശക്തമാക്കും. ഓരോ ജില്ലയിലും രോഗവ്യാപനം അനുസരിച്ച് ആസൂത്രണം വേണം. ജില്ലാ തലത്തില്‍ കാര്യങ്ങൾ തീരുമാനിക്കാൻ യോഗം ചേരുമെന്നും കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
Also read: രാജ്മോഹൻ ഉണ്ണിത്താൻ എംപിയ്ക്ക് കൊവിഡ്