തിരുവനന്തപുരം: ആറ്റിങ്ങൽ കോരാണിയിൽ 500 കിലോ കഞ്ചാവ് പിടികൂടി. കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവർ ക്യാബിന് മുകളിലെ രഹസ്യ അറയിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ ജാർഖണ്ഡ്, പഞ്ചാബ് സ്വദേശികളായ രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശിയായ ഒരാൾക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്സൈസ് അറിയിച്ചു.
മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയയാണ് ആന്ധ്രയിൽ നിന്നും കഞ്ചാവെത്തിച്ച് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ വിൽപ്പന നടത്തുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.