ETV Bharat / state

മാധ്യമപ്രവർത്തകർ എന്ന വ്യാജേന മദ്യം കടത്തിയ രണ്ടുപേർ പിടിയിൽ - രോഗവ്യാപനം

രോഗവ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ ബെവ്റേജസ് ഔട്ട്‌ലെറ്റുകൾ അടച്ചെങ്കിലും തമിഴ്‌നാട് അതിർത്തിയിലെ മദ്യശാലകള്‍ സജീവമായി പ്രവർത്തിക്കുകയാണ്. ഇതാണ് അനധികൃത മദ്യക്കടത്തിന് പ്രധാന കാരണം.

പാറശ്ശാല  മാധ്യമപ്രവർത്തകർ എന്ന വ്യാജേന മദ്യം കടത്തി  തമിഴ്നാട് വിദേശമദ്യം  മുരുക്കുംപുഴ മഹാവിഷ്ണു ക്ഷേത്രം  രോഗവ്യാപനം  Two arrested for smuggling liquor
മാധ്യമപ്രവർത്തകർ എന്ന വ്യാജേന മദ്യം കടത്തിയ രണ്ടുപേർ പിടിയിൽ
author img

By

Published : May 9, 2021, 4:01 PM IST

തിരുവനന്തപുരം: മാധ്യമപ്രവർത്തകർ എന്ന വ്യാജേന പാറശാലയിൽ മദ്യം കടത്തിയ രണ്ടുപേർ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വിദേശമദ്യം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സംസ്ഥാന അതിർത്തിയായ പാറശാലയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ വിദേശ മദ്യവുമായി എത്തിയ രണ്ടുപേർ പിടിയിലായത്. ശ്യാം ബാബു ശർമ്മ, മണിയൻ എന്നിവരാണ് അറസ്റ്റിലായത്.

Read more: വടകര റെയില്‍വേ സ്റ്റേഷനില്‍ 114 കുപ്പി ഗോവന്‍ മദ്യം പിടികൂടി

പൊലീസ് തടഞ്ഞപ്പോൾ മാധ്യമ പ്രവർത്തകരാണെന്ന് പറഞ്ഞ ഇവർ ഐഡികാർഡ് കാണിച്ചെങ്കിലും പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് സ്‌കൂട്ടർ പരിശോധിച്ചപ്പോഴാണ് വിദേശമദ്യം കണ്ടെത്തിയത്. രോഗവ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ ബെവ്റേജസ് ഔട്ട്‌ലെറ്റുകൾ അടച്ചെങ്കിലും തമിഴ്‌നാട് അതിർത്തിയിലെ മദ്യശാലകള്‍ സജീവമായി പ്രവർത്തിക്കുകയാണ്.

ഇതുകാരണം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ആളുകൾ അതിർത്തി കടന്ന് തമിഴ്‌നാട്ടിൽ പോയി വിദേശ മദ്യം ശേഖരിച്ച് മടങ്ങുകയാണ്. അതിർത്തി ഗ്രാമങ്ങളിലും, ഊടുവഴികളിലും വാഹനപരിശോധന ശക്തമാക്കാത്തതാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.