ETV Bharat / state

വധശ്രമ കേസിൽ ഗുണ്ടാത്തലവനും ഭാര്യയും പിടിയിൽ - വധശ്രമ കേസ്‌

പട്ടി സുജിത്ത് എന്നറിയപ്പെടുന്ന സുജിത്ത് കൃഷ്ണൻ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്

ഗുണ്ടാത്തലവനും ഭാര്യയും പിടിയിൽ  വധശ്രമ കേസ്‌  two arrest on criminal cases
വധശ്രമ കേസിൽ ഗുണ്ടാത്തലവനും ഭാര്യയും പിടിയിൽ
author img

By

Published : Sep 14, 2020, 9:49 AM IST

തിരുവനന്തപുരം: വധശ്രമ കേസിൽ ഗുണ്ടാത്തലവനും ഭാര്യയും പിടിയിൽ. തിരുവനന്തപുരം കരിയ്ക്കകം വാഴവിള ആഞ്ജനേയ വീട്ടിൽ സുജിത്ത് കൃഷ്ണൻ (45) ഭാര്യ സിതാര ചന്ദ്രൻ (38) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുജിത്തിന് പണം പലിശയ്ക്ക് കൊടുക്കലും ഉണ്ട്. ഇത്തരത്തിൽ കൊടുത്ത പണം തിരികെ ലഭിക്കാതാവുമ്പോൾ അവരെ അനുനയത്തിൽ വീട്ടിലെത്തിച്ച് കെട്ടിയിട്ട് മർദ്ദിച്ച്‌ മുദ്രപത്രത്തിൽ ഒപ്പിട്ടു വാങ്ങും. ഇങ്ങനെ തിരുവനന്തപുരം സ്വദേശികളായ ദമ്പതികളെ തട്ടികൊണ്ട് വന്ന് മർദ്ദിച്ച് 25 ഗ്രാം സ്വർണാഭരണങ്ങളും ലാപ്പ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയും കവർന്നു.

ഈ കേസിൽ പൊലീസിന് വിവരം നൽകിയ വിരോധത്തിൽ കൂട്ടാളിയായിരുന്ന ശങ്കറിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്. ശങ്കറിനെ പേട്ടയിലേക്ക് രാത്രി വിളിച്ചു വരുത്തി കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഈ സമയം കാർ ഓടിച്ചിരുന്നത് സിത്താരയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പട്ടി സുജിത്ത് എന്നറിയപ്പെടുന്ന സുജിത്ത് കൃഷ്ണൻ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.