ETV Bharat / state

ഫോർമാലിൻ കലർന്ന രണ്ടര ടൺ മത്സ്യം പിടികൂടി

നഗരസഭയുടെ ഓപ്പറേഷൻ ഈഗിളിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം ബൈപാസിലാണ് മത്സ്യം പിടികൂടിയത്

ഫോർമാലിൻ  ഫോർമാലിൻ കലർന്ന രണ്ടര ടൺ മത്സ്യം പിടികൂടി  തിരുവനന്തപുരം വാർത്ത  ഫോർമാലിൻ ഉൾപ്പടെ രാസവസ്തുക്കൾ  ഫോർമാലിൻ വാർത്ത  formalin news  thiruvanthapuram news  formalin in fish  Two and a half tons of fish mixed with formalin were caught
ഫോർമാലിൻ കലർന്ന രണ്ടര ടൺ മത്സ്യം പിടികൂടി
author img

By

Published : Dec 19, 2019, 1:20 PM IST

Updated : Dec 19, 2019, 1:40 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് ഫോർമാലിൻ കലർന്ന രണ്ടര ടൺ മത്സ്യം പിടികൂടി. മംഗലാപുരത്ത് നിന്ന് വില്പനയ്ക്ക് എത്തിച്ച മത്സ്യമാണ് നഗരസഭ ആരോഗ്യ വിഭാഗം പിടികൂടിയത്. നഗരസഭയുടെ ഓപ്പറേഷൻ ഈഗിളിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം ബൈപാസിലാണ് മത്സ്യം പിടികൂടിയത്. ഏകദേശം അഞ്ച് ലക്ഷം രൂപ വില വരുന്ന നവര മീനാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ഫോർമാലിൻ അംശം കണ്ടെത്തിയതിനെ തുടർന്ന് വാഹനം കസ്റ്റഡിയിൽ എടുത്തു. ജനങ്ങളുടെ ആരോഗ്യത്തെ തകർക്കുന്ന ഒന്നും അനുവദിക്കില്ലെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു.പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫോർമാലിൻ കലർന്ന രണ്ടര ടൺ മത്സ്യം പിടികൂടി

നേരത്തെ മായം കലർന്ന മത്സ്യം കണ്ടെത്താൻ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഫോർമാലിൻ ഉൾപ്പടെയുള്ള രാസവസ്തുക്കൾ ചേർന്ന മത്സ്യം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചത്.

Intro:തിരുവനന്തപുരത്ത് ഫോർമാലിൻ കലർന്ന രണ്ടര ടൺ മത്സ്യം പിടികൂടി. മംഗലാപുരത്ത് നിന്ന് വില്പനയ്ക്ക് എത്തിച്ച മത്സ്യമാണ് നഗരസഭ ആരോഗ്യ വിഭാഗം പിടികൂടിയത്.

Body: നഗരസഭയുടെ ഓപ്പറേഷൻ ഈഗിളിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം ബൈപാസിൽ വച്ചാണ് മത്സ്യം പിടികൂടിയത്. ഏകദേശം അഞ്ച് ലക്ഷം രൂപ വില വരുന്ന നവര മീനാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ഫോർമാലിൻ അംശം കണ്ടെത്തിയതിനെ തുടർന്ന് വാഹനം കസ്റ്റഡിയിൽ എടുത്തു. ജനങ്ങളുടെ ആരോഗ്യത്തെ തകർക്കുന്ന ഒന്നും അനുവദിക്കില്ലെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു. പരിശോധനകൾ കൂടുതൽ കർശനമാക്കും

ബൈറ്റ് കെ. ശ്രീകുമാർ മേയർ തിരുവനന്തപുരം കോർപ്പറേഷൻ

നേരത്തെ മായം കലർന്ന മത്സ്യം കണ്ടെത്താൻ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് നഗരസഭയുടെ പരിശോധന കർശനമാക്കിയിരുന്നു. ഇതിൽ ഫോർമാലിൻ ഉൾപ്പടെ രാസവസ്തുക്കൾ ചേർന്ന മത്സ്യം പിടികൂടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചത്.

Conclusion:ഇ ടി വി ഭാരത് തിരുവനന്തപുരം
Last Updated : Dec 19, 2019, 1:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.