തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനവും ഡെലിഗേറ്റുകളുടെ വലിയ പങ്കാളിത്തം. നാല് മത്സര ചിത്രങ്ങൾ ഉൾപ്പടെ 64 സിനിമകളാണ് മേളയിൽ ഇന്ന് പ്രദർശിപ്പിക്കുന്നത്. തത്സമയ പശ്ചാത്തല സംഗീതത്തോടെ അവതരിപ്പിക്കുന്ന ദി പാർസൺസ് വിഡോ, അലഹാന്ദ്രോ ജോഡ്രോ വ്സ്‌കിയുടെ ദി മോൾ എന്നിവയും ഇന്ന് പ്രദർശിപ്പിക്കും.
റഷ്യൻ ചിത്രം ബോംബർ നമ്പർ ടുവിന്‍റെ അവസാന പ്രദർശനവും ഇന്ന് നടക്കും. ടുണീഷ്യൻ ചിത്രം ആലം, റഷ്യൻ ചിത്രം കൺസേൺഡ് സിറ്റിസൺ, ബൊളീവിയയിലെ മലയോര പ്രദേശത്ത് താമസിക്കുന്ന ദമ്പതികളുടെ കഥ പറയുന്ന ഉത്തമ, കൺവീനിയൻസ് സ്റ്റോർ എന്നിവയാണ് മേളയിൽ ഇന്ന് പ്രദർശിപ്പിക്കുന്ന മത്സര ചിത്രങ്ങൾ. അറ്റ്‌ലസ് രാമചന്ദ്രനുള്ള സമര്‍പ്പണമായി ഭരതൻ ചിത്രം വൈശാലിയുടെ പ്രദർശനവും ഇന്ന് നടക്കും.