തിരുവനന്തപുരം: യൂട്യൂബ് ദൃശ്യം അനുകരിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ ബാലൻ മരിച്ചു. വെങ്ങാനൂർ ഗാന്ധി സ്‌മാരക ആശുപത്രിക്ക് സമീപം പ്രസാരത്തിൽ പ്രകാശ്, അനിഷ ദമ്പതികളുടെ മകൻ ശിവനാരായണൻ (12) ആണ് മരിച്ചത്.
വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം യുട്യൂബിലെ ദൃശ്യങ്ങൾ കണ്ട് മണ്ണെണ്ണ ഉപയോഗിച്ച് മുടി സ്ട്രൈറ്റ് ചെയ്യുന്നതിനിടെ തീപ്പൊള്ളലേറ്റ ശിവനാരായണനെ ഇന്നലെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ന് മരണം സംഭവിക്കുകയായിരുന്നു. വെങ്ങാനൂർ ബോയ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ശിവനാരായണൻ. ഫോര്‍ട്ട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അച്ഛന്‍ പ്രകാശ്. അമ്മ അനിഷ അധ്യാപികയാണ്. ഏക സഹോദരന്‍ കൈലാസ്.