തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 429 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 411 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിലെ 14 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 258 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ കൊവിഡ് ബാധിതരില്‍ അഞ്ചിലൊന്നും തിരുവനന്തപുരം ജില്ലയിലാണ്. ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4992 ആയി. ഗ്രാമപ്രദേശങ്ങളിലേക്കും രോഗം വ്യാപിക്കുന്നുണ്ട്. കാഞ്ഞിരംകുളത്തെ രണ്ട് വാർഡുകൾ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് 429 പേർക്ക് കൂടി കൊവിഡ് - തിരുവനന്തപുരം കൊവിഡ്
തലസ്ഥാനത്ത് നിലവില്‍ 4992 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
തിരുവനന്തപുരത്ത് 429 പേർക്ക് കൂടി കൊവിഡ്