ETV Bharat / state

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്‌റ്റ്: പൊതുമുതൽ നശിപ്പിച്ചാൽ രാഷ്ട്രീയം നോക്കാതെ നടപടിയെന്ന് കമ്മീഷണർ - രാഹുൽ മാങ്കൂട്ടത്തിൽ

Rahul Mamkootathil's Arrest : രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്‌റ്റില്‍ പ്രതികരിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. പൊതുമുതൽ നശിപ്പിച്ചാൽ രാഷ്ട്രീയം നോക്കാതെ നടപടി. അറസ്‌റ്റ് എങ്ങനെ എവിടെ വേണമെന്ന് പൊലീസ് തീരുമാനിക്കുമെന്നും കമ്മീഷണർ.

Rahul Mamkootathil Arrest  CH Nagaraju Response  രാഹുൽ മാങ്കൂട്ടത്തിൽ  സി എച്ച് നാഗരാജു
TVM Commissioner CH Nagaraju on Rahul Mamkootathil Arrest
author img

By ETV Bharat Kerala Team

Published : Jan 9, 2024, 12:44 PM IST

സി എച്ച് നാഗരാജു മാധ്യമങ്ങളോട്

തിരുവനന്തപുരം : പൊതുമുതൽ നശിപ്പിച്ചാൽ രാഷ്ട്രീയം നോക്കാതെ നടപടി എടുക്കുമെന്നും തെളിവുകൾ ശേഖരിക്കുന്നതിനാലാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്‌റ്റ് വൈകിയതെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ചിൽ ഒരു ലക്ഷം രൂപയുടെ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു. (TVM Commissioner on Rahul Mamkootathil Arrest)

അറസ്‌റ്റ് അന്വേഷണത്തിന്‍റെ ആദ്യ ഘട്ടമാണ്. അത് എങ്ങനെ എവിടെ വേണമെന്നൊക്കെ പൊലീസ് തീരുമാനിക്കും. അനാവശ്യമായി ലോ ആൻഡ് ഓർഡർ ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് അടൂരിലെ വീട്ടിലെത്തി രാഹുലിനെ അറസ്‌റ്റ് ചെയ്‌തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒന്നാം പ്രതിയായ കേസിലാണ് അറസ്‌റ്റ്. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് ഇരട്ട നീതിയാണെന്നും പ്രതിപക്ഷം ആരോപിച്ചു (Opposition on Rahul Mamkootathil Arrest).

നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ പൊലീസും ഡി വൈ എഫ് ഐ പ്രവർത്തകരും മർദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ച്. ഇത് അക്രമാസക്തമായതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു (Youth Congress Protest).

മാര്‍ച്ചില്‍ പിങ്ക് പൊലീസിന്‍റെ വാഹനവും പൊലീസ് ബസിന്‍റെ ചില്ലും തകർക്കപ്പെട്ടിരുന്നു. അക്രമങ്ങള്‍ക്ക് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ ആഹ്വാനം നൽകിയതായി സി പി എം നേതാക്കളടക്കം മുൻപ് ആരോപിച്ചിരുന്നു.

Also Read: പൊലീസും യൂത്ത് കോൺഗ്രസും തമ്മിൽ ധാരണ; ജീപ്പിൽ നിന്ന് വലിച്ചിറക്കിയവരെ തിരികെ പൊലീസിന് കൈമാറി

ഇതുവരെ 31 പേരെയാണ് കേസിൽ അറസ്‌റ്റ് ചെയ്‌തത്. ചിലരെ റിമാൻഡ് ചെയ്യുകയും മറ്റുള്ളവരെ ജാമ്യത്തിൽ വിടുകയുമായിരുന്നു. ഷാഫി പറമ്പിൽ, എം വിൻസെന്‍റ് തുടങ്ങിയ എംഎല്‍എമാരും കേസിൽ പ്രതികളാണ്. പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാത്ത വകുപ്പുകളും അന്യായമായി സംഘം ചേരല്‍, ഗതാഗത തടസം സൃഷ്‌ടിക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കുന്ന വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.