ETV Bharat / state

തുലാവർഷം ബുധനാഴ്‌ച്ചയോടെയെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം - കാലാവസ്ഥാനിരീക്ഷണകേന്ദ്രം

തെക്കുപടിഞ്ഞാറൻ മൺസൂൺ ചൊവാഴ്ചയോടെ പിൻവാങ്ങും.

Meteorological Department  Tulavarsham  തുലാവർഷം  കാലാവസ്ഥാനിരീക്ഷണകേന്ദ്രം  തിരുവനന്തപുരം
തുലാവർഷം ബുധനാഴ്‌ച്ചയോടെയെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
author img

By

Published : Oct 24, 2020, 5:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കുപടിഞ്ഞാറൻ മൺസൂൺ ആയ തുലാവർഷം ബുധനാഴ്‌ച്ചയോടെ എത്താൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ മൺസൂൺ ചൊവാഴ്ചയോടെ പിൻവാങ്ങും. സൂചനകൾ ശരിയായാൽ 28 നോ 29 നോ തന്നെ വടക്കുകിഴക്കൻ കാറ്റ് തമിഴ്നാട് -ആന്ധ്ര തീരപ്രദേശങ്ങളിലും കേരളം എന്നിവിടങ്ങളിലും എത്തും. ഇത്തവണ ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ കണക്ക് കൂട്ടൽ. പിൻവാങ്ങുന്ന വടക്കുകിഴക്കൻ മൺസൂണിൽ കേരളത്തിൽ മഴ കുറവാണ് ലഭിച്ചത്. 209.5 മില്ലീമീറ്റർ മഴയാണ് സംസ്ഥാന വ്യാപകമായി ലഭിച്ചിരിക്കുന്നത്. 233. 4 മില്ലീമീറ്റർ മഴയാണ് കേരളം പ്രതീക്ഷിച്ചിരുന്നത്. എട്ട്‌ ശതമാനത്തോളം മഴ കുറവാണ് ലഭിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.