ETV Bharat / state

ക്ലിഫ് ഹൗസിലെ സുരക്ഷ വീഴ്ച; പൊലീസുകാർക്ക് സസ്പെൻഷനും സ്ഥലം മാറ്റവും - police officer suspension kerala

ക്ലിഫ് ഹൗസിന്‍റെ പ്രധാന കവാടം വരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കടന്നു കയറി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ മ്യൂസിയം സിഐയെയും എസ്ഐയെയും സ്ഥലം മാറ്റുകയും അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

ക്ലിഫ് ഹൗസ് വാർത്ത  പൊലീസുകാർക്ക് സസ്പെൻഷൻ  മുഖ്യമന്ത്രി  മ്യൂസിയം പൊലീസ് സ്റ്റേഷൻ  cliff house protest  museum police station  police officer suspension kerala  chief minister cliff house
ക്ലിഫ് ഹൗസിലെ സുരക്ഷ വീഴ്ച; പൊലീസുകാർക്ക് സസ്പെൻഷനും സ്ഥലം മാറ്റവും
author img

By

Published : Oct 31, 2020, 11:38 AM IST

Updated : Oct 31, 2020, 1:43 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സുരക്ഷ വീഴ്ചയില്‍ പൊലീസുകാർക്ക് എതിരെ നടപടി. ക്ലിഫ് ഹൗസിന്‍റെ പ്രധാന കവാടം വരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കടന്നു കയറി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ മ്യൂസിയം സിഐയെയും എസ്ഐയെയും സ്ഥലം മാറ്റി. സിറ്റി പൊലീസ് കമ്മിഷണറേറ്റിലേക്കാണ് സ്ഥലം മാറ്റിയത്. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ പന്തം കൊളുത്തി പ്രകടനം നടത്തിയത്. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ നിന്ന് ക്ലിഫ് ഹൗസ് റോഡിലേക്ക് തള്ളിക്കയറുന്നത് പൊലീസ് തടയുന്നതിനിടെ പൊലീസിനെ തള്ളി മാറ്റി ചില പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിന്‍റെ പ്രധാന കവാടത്തിനു മുന്നിലേക്കോടി കയറി മുദ്രാവാക്യം വിളിക്കുകയായിരുന്നു. സംഭവം സമയം സ്ഥലത്ത് എത്തിയ സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

ക്ലിഫ് ഹൗസിലെ സുരക്ഷ വീഴ്ച; പൊലീസുകാർക്ക് സസ്പെൻഷനും സ്ഥലം മാറ്റവും

സംഭവത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായെന്ന് കണ്ടെത്തിയ സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടനടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പ്രവര്‍ത്തകരെ ദേവസ്വം ജംഗ്ഷനു മുന്നില്‍ തടഞ്ഞു ഉടനടി നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിലൂടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്ലിഫ് ഹൗസിന്‍റെ പ്രധാന കവാടത്തിലേക്ക് ഓടിക്കയറാന്‍ പൊലീസ് അവസരം നല്‍കുകയായിരുന്നെന്നാണ് ഉന്നത വിലയിരുത്തല്‍. കന്‍റോൺമെന്‍റ് സി.ഐ മുഹമ്മദ് ഷാഫിക്ക് മ്യൂസിയം എസ്എച്ച്ഒയുടെ താത്കാലിക ചുമതല നല്‍കി. സംഭവത്തെ തുടർന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബല്‍റാം കുമാർ ഉപാധ്യായയെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

Last Updated : Oct 31, 2020, 1:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.