തിരുവനന്തപുരം: ജില്ലയില്‍ രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭ പരിധിയിലുള്ള സ്റ്റേഷനുകളിലെ പൊലീസുകാർക്കാണ് കൊവിഡ്. കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫീസർക്കും ഫോർട്ട് സ്‌റ്റേഷനിലെ പൊലീസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും ഇന്ന് രാവിലെ വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. നേരത്തെ പരിശോധനയ്ക്ക് അയച്ച സാമ്പിളിന്‍റെ ഫലം ഇന്ന് ലഭിച്ചതോടെയാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഇരു സ്റ്റേഷനിലേയും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള പൊലീസുകാർ നിരീക്ഷണത്തിൽ പോയി.
തലസ്ഥാനത്ത് ആശങ്ക; രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് - trivandrum covid news
കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫീസർക്കും ഫോർട്ട് സ്‌റ്റേഷനിലെ പൊലീസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.