തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തിരുവനന്തപുരത്ത് കർശന പൊലീസ് പരിശോധന. സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനമുണ്ടായതിനെ തുടർന്ന് ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി എന്നിവിടങ്ങളില്‍ നിന്ന് വാഹനങ്ങളോ, ആളുകളോ നഗരത്തില്‍ കടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് പൊലീസ് പരിശോധന. ഈ മേഖലയില്‍ നിന്ന് വാഹനങ്ങളുമായി സെക്രട്ടേറിയറ്റ് ഭാഗത്ത് എത്തിയവർക്കെതിരെ കേസെടുത്തു. വ്യാപനം ഭയക്കുന്ന ആര്യനാട് പഞ്ചായത്തിൽ നിന്നുള്ളവർ നഗരത്തിലെത്താതിരിക്കാൻ വഴയിലയിലും പൊലീസ് പരിശോധനയുണ്ട്.
അതേസമയം, കോർപറേഷൻ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം നേരിയ ഇളവ് പ്രഖ്യാപിച്ചു. രാവിലെ ഏഴ് മുതൽ 11 വരെ പ്രവർത്തിക്കാൻ അനുമതിയുള്ള കടകൾക്ക്11 മണി മുതൽ ഒരു മണിക്കൂർ വിതരണക്കാരിൽ നിന്ന് സ്റ്റോക്ക് സ്വീകരിക്കാം. ഈ സമയത്ത് വിൽപ്പന അനുവദിക്കില്ല.