ETV Bharat / state

കഴക്കൂട്ടം-കാരോട് ബൈപാസിനായി റോഡ് പൊളിച്ചതിനെതിരെ പ്രതിഷേധം

വാജ്പെയ് സർക്കാരിന്‍റെ കാലഘട്ടത്തിൽ പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജനയിൽ ഉൾപ്പെടുത്തി നിർമിച്ചതാണ് വെങ്ങപ്പൊറ്റ-പ്ലാവിള റോഡ്

trivandrum latest news  kazhakootam latest news  Vengapotta news  road issue news  തിരുവനന്തപുരം വാർത്തകൾ  കഴക്കൂട്ടം വാർത്തകൾ  വേങ്ങപ്പൊറ്റ വാർത്തകൾ  പ്രാദേശിക വാർത്തകൾ  regional news
ബൈപാസിനായി റോഡി പൊളിച്ചതിനെതിരെ വേങ്ങപ്പൊറ്റയിൽ പ്രതിഷേധം
author img

By

Published : Feb 1, 2021, 9:18 AM IST

Updated : Feb 1, 2021, 9:36 AM IST

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപാസ് നിർമാണത്തിന്‍റെ ഭാഗമായി റോഡ് പൊളിച്ച് നീക്കിയതിനെതിരെ വേങ്ങപ്പൊറ്റയിൽ പ്രതിഷേധമുയരുന്നു. കാലങ്ങളായി പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന റോഡാണ് ഒരു ബദൽ സംവിധാനവും ഉണ്ടാക്കാതെ അധികൃതർ പൊളിച്ചുനീക്കിയത്. വാജ്പെയ് സർക്കാരിന്‍റെ കാലഘട്ടത്തിൽ പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജനയിൽ ഉൾപ്പെടുത്തി നിർമിച്ചതാണ് വെങ്ങപ്പൊറ്റ-പ്ലാവിള റോഡ്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ വകവയ്ക്കാതെ ബൈപാസ് പ്രോജക്‌ട് ഡയക്‌ടറുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെ എത്തിയാണ് അധികൃതർ റോഡ് പൊളിച്ചു നീക്കിയത്. എന്നാൽ റോഡിന് പകരം പാലമോ ബദൽ സംവിധാനമോ നിർമിച്ച് നൽകുമെന്ന ഉറപ്പ് നൽകാതെയാണ് റോഡ് പൊളിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.

കഴക്കൂട്ടം-കാരോട് ബൈപാസിനായി റോഡ് പൊളിച്ചതിനെതിരെ പ്രതിഷേധം

ഇതോടെ ബൈപാസിന് ഇരുവശവും താമസിക്കുന്ന കുടുംബങ്ങൾ ദുരിതത്തിലാണ്. കാഞ്ഞിരംകുളം ഗവൺമെന്‍റ് ഹൈസ്കൂൾ, ഹോമിയോ ആശുപത്രി, അംഗൻവാടി, മുലയൻതാന്നി ദേവീക്ഷേത്രം, കഴിവൂർ ഭഗവതി ക്ഷേത്രം, മാർക്കറ്റ് എന്നിവിടങ്ങളിലേക്ക് പോകുന്നതിന് പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന റോഡാണിത്. കെഎസ്ആർടിസി ബസ് സർവീസ് അടക്കം ഉണ്ടായിരുന്ന റോഡ് പൊളിച്ച് നീക്കിയതോടെ റോഡിന് മറുവശമെത്താൻ ഇരുഭാഗത്തും ഉള്ളവർക്ക് കിലോമീറ്ററുകളോളം ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയാണ്. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഒരുപാലം നിർമിച്ച് നൽകണം എന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധൻ, നാഷണൽ ഹൈവേ അതോറിറ്റി, ജില്ലാ കലക്‌ടർ, പൊതുമരാമത്ത് മന്ത്രി, എംപി, എംഎൽഎ എന്നിവർക്കും നിരവധി നിവേദനങ്ങൾ നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുറപ്പും ലഭിച്ചിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

എന്നാൽ നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് ബൈപാസിന് ഇരുശത്തും ഉള്ളവർക്കായി ഒരു പാലം ആവശ്യമാണെന്ന് ചൂണ്ടികാട്ടി ജില്ലാ കലക്‌ടർ നൽകിയ നിർദേശം ഹൈവേ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും പാലം നിർമിക്കുന്നത് സംബന്ധിച്ച് തീരുമാനം ഒന്നും വന്നിട്ടില്ലെന്നുമാണ് ബൈപാസ് പ്രോജക്‌ട് അധികൃതർ പറയുന്നത്.

Last Updated : Feb 1, 2021, 9:36 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.