ETV Bharat / state

കഴക്കൂട്ടം- മുക്കോല ബൈപ്പാസ് ഉദ്ഘാടനം ഇന്ന്

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്

chief minister pinarayi vijayan  nithin gadkari central minister  kazhakootam mukkola bypass inauguration  trivandrum new bypass inauguration  കഴക്കൂട്ടം മുക്കോല ബൈപ്പാസ് ഉദ്ഘാടനം  തിരുവനന്തപുരം മുക്കോല ബൈപ്പാസ്  കഴക്കൂട്ടം മുക്കോല ബൈപ്പാസ് വാർത്ത
കഴക്കൂട്ടം- മുക്കോല ബൈപ്പാസ് ഉദ്ഘാടനം ഇന്ന്
author img

By

Published : Oct 13, 2020, 8:29 AM IST

തിരുവനന്തപുരം: കഴക്കൂട്ടം- മുക്കോല ബൈപ്പാസ് ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നിർവഹിക്കും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. ഇതോടെ തമിഴ്‌നാട് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന 43 കിലോമീറ്റർ ദൂരമുള്ള കഴക്കൂട്ടം കാരോട് ബൈപ്പാസിൻ്റെ ആദ്യഘട്ടം ഗതാഗതയോഗ്യമാകും.

മുക്കോല മുതൽ കാരോട് വരെയുള്ള 16.5 കിലോമീറ്റർ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണ്. 1160 കോടിയാണ് റോഡ് നിർമാണത്തിനായി വകയിരുത്തിയിട്ടുള്ളത്. 2015 ജൂൺ മാസത്തിലായിരുന്നു കഴക്കൂട്ടം കാരോട് ബൈപ്പാസ് നിർമാണം ആരംഭിച്ചത്. രണ്ടുവർഷത്തിനുള്ളിൽ പണി പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കാൻ ആയിരുന്നു തീരുമാനം എങ്കിലും റോസ് വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് വൈകുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.