തിരുവനന്തപുരം: രാജമല പെട്ടിമുടിയില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പാലിച്ച് വേഗത്തില്‍ വിട്ട് നല്‍കാൻ നിർദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ വൈകിപ്പിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് കാലമായതിനാൽ ആവശ്യമായ സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്. പിപിഇ കിറ്റ് അടക്കമുള്ള സംവിധാനങ്ങൾ എത്തിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും ഇതിനായുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രാജമല ദുരന്തം; നടപടികൾ വേഗത്തില്‍ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ വൈകിപ്പിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കൊവിഡ് കാലമായതിനാൽ ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.