ETV Bharat / state

സ്വർണക്കടത്ത് കേസ് പ്രതി ഫൈസല്‍ ഫരീദിന് ബ്ലൂ കോർണർ നോട്ടീസ് - blue corner notice news

ബ്ലൂ കോർണർ നോട്ടീസ് പുറത്ത് വന്നതോടെ പ്രതി ഏതെങ്കിലും വിമാനത്താവളം വഴി മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടുന്നതിന് തടയിട്ടിരിക്കുകയാണ് അന്വേഷണസംഘം.

സ്വർണക്കടത്ത് കേസ്  പ്രതി ഫൈസല്‍ ഫരീദ്  ബ്ലൂ കോർണർ നോട്ടീസ്  നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്ത്  എൻഐഎ വാർത്ത  gold smuggling case  trivandrum gold smuggling  blue corner notice news  diplomatic channel gold carry news
സ്വർണക്കടത്ത് കേസ് പ്രതി ഫൈസല്‍ ഫരീദിന് ബ്ലൂ കോർണർ നോട്ടീസ്
author img

By

Published : Jul 18, 2020, 1:59 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന് ഇന്‍റർപോളിന്‍റെ ബ്ലൂ കോർണർ നോട്ടീസ്. ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.ബ്ലൂ കോർണർ നോട്ടീസ് പുറത്ത് വന്നതോടെ പ്രതി ഏതെങ്കിലും വിമാനത്താവളം വഴി മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടുന്നതിന് തടയിട്ടിരിക്കുകയാണ് അന്വേഷണസംഘം. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്നതിന് ഉടമ്പടിയില്ലാത്ത രാജ്യങ്ങളിലേക്ക് പ്രതി ഒളിവിൽ പോകാനുള്ള സാഹചര്യവും ഇതോടെ ഇല്ലാതായി. ഫൈസൽ ഫരീദിന്‍റെ പാസ്പോർട്ട് കഴിഞ്ഞ ദിവസം ഇന്ത്യ റദ്ദ് ചെയ്തിരുന്നു. എൻഐഎ കോടതിയെ സമീപിച്ച് പ്രതിക്കെതിരെ ജാമ്യമില്ലാ വാറന്‍റും പുറപ്പെടുവിച്ചിരുന്നു. ഇന്‍റർപോളിന്‍റെ സഹായത്തോടെ ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായിരുന്നു ഇത്. ഇതിന് പിന്നാലെ ആണ് ഇന്‍റർപോളിനെ സമീപിച്ച് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.

നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തുന്നതിന് ദുബായിൽ വ്യാജ രേഖകൾ ഉണ്ടാക്കിയതും, സ്വർണം വാങ്ങി നയതന്ത്ര ബാഗേജ് വഴി അയച്ചതും ഫൈസൽ ഫരീദാണെന്ന് എൻഐഎ കോടതിയെ അറിയിച്ചിരുന്നു. ഈ പ്രതിയെ കൂടി പിടികൂടി നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ സ്വർണക്കടത്തിലെ തീവ്രവാദ ബന്ധമുൾപ്പടെ തെളിയിക്കാനാവുമെന്നാണ് എൻഐഎയുടെ പ്രതീക്ഷ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.