ETV Bharat / state

പൊലീസിന് ചുമതല നല്‍കിയത് ആരോഗ്യപ്രവർത്തകരുടെ ജോലി ഭാരം കുറയ്ക്കാനെന്ന് മുഖ്യമന്ത്രി

പുതിയ തീരുമാനം പൊലീസ് രാജിലേക്ക് നയിക്കുമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം എന്തു കണ്ടിട്ടാണെന്നും രോഗ്യ വ്യാപനം വർധിക്കണം എന്നതാണ് പ്രതിപക്ഷത്തിന്‍റെ സമീപനമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ  പൊലീസിന് കൊവിഡ് ചുമതല  കൊവിഡ് പ്രവർത്തനം  മുഖ്യമന്ത്രിയുടെ വിശദീകരണം  chief minister statement  pinarayi vijayan statement  covid activities  covid prevention kerala  police department
പൊലീസിന് ചുമതല നല്‍കിയത് ആരോഗ്യപ്രവർത്തകരുടെ ജോലി ഭാരം കുറയ്ക്കാനെന്ന് മുഖ്യമന്ത്രി
author img

By

Published : Aug 5, 2020, 7:55 PM IST

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ ചുമതല പൊലീസിന് നല്‍കിയതില്‍ വിവിധ തലങ്ങളില്‍ നിന്ന് വിമർശനം ഉയരുന്നതിനിടെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ പ്രവർത്തകരുടെ ജോലി ഭാരം കുറയ്ക്കാനാണ് കൂടുതൽ ചുമതല പൊലീസിന് നൽകിയതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. തുടർച്ചയായ അധ്വാനം ആരോഗ്യ പ്രവർത്തകരിൽ ക്ഷീണം ഉണ്ടാക്കുന്നുണ്ട്. രോഗ വ്യാപനം വർധിച്ചതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും വർധിച്ചു. ഇതെല്ലാം ആരോഗ്യ പ്രവർത്തകരുടെ ജോലി ഭാരം വർധിപ്പിച്ചു. ആരോഗ്യ പ്രവർത്തകരുടെ ജോലി പൊലീസിന് കൈമാറുന്നു എന്നൊരു തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ട്. പൊലീസിന് കൂടുതൽ ജോലി നൽകി എന്നത് ശരിയാണ്. അത് ആരോഗ്യ പ്രവർത്തകരെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കുന്നു എന്ന തോന്നലുകളെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ തീരുമാനം പൊലീസ് രാജിലേക്ക് നയിക്കുമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം എന്തു കണ്ടിട്ടാണ്. രോഗ്യ വ്യാപനം വർധിക്കണം എന്നതാണ് പ്രതിപക്ഷത്തിന്‍റെ സമീപനം. എന്തിനാണ് പ്രതിപക്ഷ നേതാവ് ഈ ഇരട്ട മുഖം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.