ETV Bharat / state

ട്രഷറി തട്ടിപ്പ്;ബിജുലാലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി - treasury fund case

തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

തിരുവനന്തപുരം  ട്രഷറി തട്ടിപ്പ്  ബിജുലാലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി  എം.ആർ ബിജുലാൽ  treasury fund case  rejected bail application
ട്രഷറി തട്ടിപ്പ്;ബിജുലാലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി
author img

By

Published : Aug 19, 2020, 2:44 PM IST

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിൽ സീനിയർ അക്കൗണ്ടന്‍റ് എം.ആർ ബിജുലാലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 2020 ഏപ്രിൽ മുതൽ ജൂലൈ 27 വരെ 16 പ്രാവശ്യം പ്രതി ബാങ്ക് ഇടപാടുകൾനടത്തിയിരുന്നു. ഇതു മാത്രം നാലു കോടിക്ക് പുറത്തുവരും. ഈ പണം മുഴുവൻ റമ്മി കളിക്കുവാൻ ഉപയോഗിച്ചു. സർക്കാർ പണം ഇത്തരം വിനോദങ്ങൾക്ക് തട്ടിയെടുക്കുന്നത് പ്രതിയ്ക്ക് വിനോദമായിരുന്നു എന്നും സർക്കാർ അഭിഭാഷകനായ അനിൽ കുമാർ കോടതിൽ വാദിച്ചു. ഈ വാദം കണക്കിലെടുത്താണ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.

സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സീനിയർ അക്കൗണ്ടന്‍റ് എന്ന നിലയിലും പ്രതി ചെയ്‌ത കുറ്റം അതീവ ഗൗരവം ഉള്ളതാണ്. ബിജുലാൽ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനിടയിൽ ബിജുലാലിന്‍റെ റിമാൻഡ് കാലാവധി ഈ മാസം 31 വരെ നീട്ടി. 2019 ഡിസംബർ 23 2020 ജൂലൈ 31കാലഘട്ടത്തിൽ വിരമിച്ച ട്രഷറി ജീവനക്കാരന്‍റെ പാസ് വേർഡ് ഉപയോഗിച്ചാണ് ബിജുലാൽ 2,73,99,900 രൂപ തട്ടിയെടുത്തത്. ഇതിൽ അറുപത് ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്നും കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.