ETV Bharat / state

ട്രഷറി തട്ടിപ്പ് കേസ്: കുറ്റം സമ്മതിച്ച് ബിജുലാൽ

പണം ഭൂമി വാങ്ങുന്നതിനും, റമ്മികളിക്കാനും ഉപയോഗിച്ചിട്ടുണ്ടെന്ന് ബിജുലാല്‍ പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

Treasury fraud case  bijulal  trivandrum collector  ട്രഷറി തട്ടിപ്പ് കേസ്  ബിജുലാല്‍  ശംഖുമുഖം അസിസ്റ്റന്‍റ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്കറെ  വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ്
ട്രഷറി തട്ടിപ്പ് കേസ്: കുറ്റം സമ്മതിച്ച് ബിജുലാൽ
author img

By

Published : Aug 5, 2020, 3:57 PM IST

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത മുഖ്യപ്രതി ബിജുലാല്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. 2 കോടി രൂപയ്ക്കു പുറമേ 74 ലക്ഷം രൂപ കൂടി തട്ടിയെടുത്തതായി ബിജുലാല്‍ സമ്മതിച്ചു. പണം ഭൂമി വാങ്ങുന്നതിനും, റമ്മികളിക്കാനും ഉപയോഗിച്ചിട്ടുണ്ടെന്ന് ബിജുലാല്‍ പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ശംഖുമുഖം അസിസ്റ്റന്‍റ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്കറെയുടെ നേതൃത്വത്തില്‍ വഞ്ചിയൂര്‍ സി.ഐ ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ് ബിജുലാലിനെ ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം മജിസ്‌ടേറ്റ് കോടതിയില്‍ കീഴടങ്ങുന്നതിനായി അഭിഭാഷകന്‍റെ ഓഫിസിലെത്തിയ ബിജുലാലിനെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. .

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.