ETV Bharat / state

ക്ഷേത്രങ്ങൾക്ക് മാർഗനിർദേശങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

author img

By

Published : Jun 23, 2021, 5:39 PM IST

ഒരു സമയം 15 പേരെ മാത്രമേ ദർശനത്തിനായി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളുവെന്നാണ് പ്രധാന നിർദേശം.

ക്ഷേത്രങ്ങൾക്ക് മാർഗനിർദേശങ്ങൾ  തിരുവിതാംകൂർ ദേവസ്വം ബോർഡ്  ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി  ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ  15 പേർക്ക് മാത്രം ക്ഷേത്ര ദർശനം  Travancore Devaswom Board guidelines  Travancore Devaswom Board news  guidelines for temples  lockdown guidelines  guildlines for temples  Travancore Devaswom Board
ക്ഷേത്രങ്ങൾക്ക് മാർഗനിർദേശങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ ക്ഷേത്രങ്ങൾക്ക് മാർഗ നിർദേശങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഒരു സമയം 15 പേരെ മാത്രമേ ദർശനത്തിനായി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളു. അവർ ദർശനം പൂർത്തിയാക്കി ഇറങ്ങിയതിന് ശേഷം മാത്രമേ മറ്റുള്ളവരെ പ്രവേശിക്കാവുയെന്നും നിർദേശത്തിൽ പറയുന്നു.

ദർശനത്തിന് എത്തുന്നവർ മാസ്ക്ക് ധരിച്ചിട്ടുണ്ടോയെന്നും സാമൂഹിക അകലം പാലിക്കുന്നതും ഉറപ്പാക്കണം. ശ്രീ കോവിലിൽ നിന്ന് നേരിട്ട് പ്രസാദ വിതരണം നടത്തുവാൻ പാടില്ല. വഴിപാട് പ്രസാദങ്ങൾ നാലമ്പലത്തിന് പുറത്ത് ഒരു ഭാഗത്ത് ഭക്തരുടെ പേര് എഴുതി സൂക്ഷിക്കും. അത് അവിടെ നിന്ന് അവർക്ക് കൈപ്പറ്റാൻ ആവശ്യമായ ക്രമീകരണം ഒരുക്കണം.

പൂജ സമയങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് മുമ്പ് എങ്ങനെയായിരുന്നോ അതുപോലെ തന്നെ ക്രമീകരിക്കണം. സാമൂഹിക അകലം പാലിച്ച് ഒരേ സമയം 15 പേരെ പങ്കെടുപ്പിച്ച് ബലിതർപ്പണ ചടങ്ങ് നടത്താം. അന്നാദാനം, സപ്താഹം, നവാഹം തുടങ്ങിയവ അനുവദിക്കില്ല.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ൽ താഴെയുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

ALSO READ: ക്ഷേത്രം ദർശനം കർശന നിയന്ത്രണങ്ങളോടെയെന്ന് ദേവസ്വം പ്രസിഡന്‍റ് എൻ.വാസു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.