തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അംഗീകൃത ട്രേഡ് യൂണിയനുകളുമായി തിങ്കാളാഴ്‌ച ചര്‍ച്ച നടത്തും. രാവിലെ സി.ഐ.ടി.യു യൂണിയനും, ഉച്ചയ്ക്ക് ഐ.എൻ.ടി.യു.സി യൂണിയനും വൈകിട്ട് ബി.എം.എസ് യൂണിയനുമായാണ് ചർച്ച. കഴിഞ്ഞ ദിവസം എം.ഡി ബിജു പ്രഭാകറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്.
ശമ്പളകാര്യത്തില്‍ ഉറപ്പ് നല്‍കേണ്ടത് മന്ത്രിയാണെന്നായിരുന്നു മാനേജ്മെന്‍റ് തലത്തില്‍ നടന്ന ചര്‍ച്ചയില്‍ ബിജു പ്രഭാകരിന്‍റെ പ്രതികരണം. എന്നാല്‍ എല്ലാ മാസവും 5ന് മുമ്പ് ശമ്പളം നല്‍കാനുള്ള ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം മന്ത്രിതല ചര്‍ച്ചയും പരാജയപ്പെടുകയാണെങ്കില്‍ അടുത്ത മാസം ആറ് മുതല്‍ അനിശ്ചിതകാല പണിമുടക്കിന് പ്രതിപക്ഷ യൂണിയനുകൾ നോട്ടീസ് നൽകും.
also read: സംസ്ഥാന സര്‍ക്കാരിന് കെ.എസ്.ആര്‍.ടി.സി അടഞ്ഞ അധ്യായം: ഉമ്മൻചാണ്ടി