തിരുവനന്തപുരം : കേന്ദ്ര വാഹന പൊളിക്കല്‍ നയത്തിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു. തീരുമാനത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി ഉടന്‍ കേന്ദ്രത്തിന് നിവേദനം നല്‍കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നിവേദനത്തിന്‍റെ രൂപരേഖ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വാഹനത്തിന്‍റെ പഴക്കം മാത്രമല്ല പ്രവര്‍ത്തന ക്ഷമത കൂടിയാണ് നോക്കേണ്ടതെന്നും അനുകൂല മറുപടിയാണ് കേന്ദ്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Also Read: കേന്ദ്രമന്ത്രി നാരായൺ റാണെയെ അറസ്റ്റ് ചെയ്‌ത് മഹാരാഷ്ട്ര പൊലീസ്
കേന്ദ്രനയം വന്‍കിടക്കാര്‍ക്ക് വേണ്ടിയാണെന്നും ഏകപക്ഷീയമായി തീരുമാനമെടുത്ത ശേഷം സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.