ETV Bharat / state

കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം ഈ മാസം പൂർത്തിയാക്കുമെന്ന് മന്ത്രി ആന്‍റണി രാജു - കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം വാർത്ത

മന്ത്രിയുമായി നടത്തിയ ചർച്ച ആശാവഹമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ.

ksrtc Salary reform  ksrtc Salary reform news  ksrtc news  കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം  കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം വാർത്ത  കെഎസ്ആർടിസി വാർത്ത
ഗതാഗത മന്ത്രിയും ട്രേഡ് യൂണിയൻ നേതാക്കളും മാധ്യമങ്ങളോട്
author img

By

Published : Jun 21, 2021, 8:15 PM IST

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഈ മാസം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. വിവിധ ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Also Read: ആർടിപിസിആർ നിരക്ക് 500 രൂപ തന്നെ ; സർക്കാർ ഉത്തരവ് ശരിവച്ച് ഹൈക്കോടതി

കെഎസ്ആർടിസി നേരിടുന്ന വെല്ലുവിളികൾ യോഗത്തിൽ ചർച്ചയായി. കഠിനാധ്വാനത്തിലൂടെ മാത്രമേ കോർപ്പറേഷനെ മുന്നോട്ട് നയിക്കാൻ കഴിയൂ എന്ന നിലപാടാണ് യോഗത്തിലുണ്ടായത്. ശമ്പള പരിഷ്‌കരണം നടത്തുക എന്നത് ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമാണ്.

Also Read: കൊവിഡില്‍ മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് മൂന്ന് ലക്ഷം സ്ഥിര നിക്ഷേപം, പ്രതിമാസം 2000 രൂപയും നല്‍കാൻ ഉത്തരവിറങ്ങി

തുടർ ചർച്ചകളിലൂടെ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച ആശാവഹമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പ്രതികരിച്ചു. തങ്ങളുടെ നിർദേശങ്ങൾക്ക് അനുഭാവപൂർണമായ നിലപാടാണ് യോഗത്തിലുണ്ടായതെന്നും നേതാക്കൾ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.