ETV Bharat / state

കെഎസ്ആർടിസി ടെർമിനൽ പദ്ധതി; മറ്റൊരു പാലാരിവട്ടം പാലമെന്ന് ഗതാഗത മന്ത്രി

author img

By

Published : Nov 9, 2021, 12:14 PM IST

Updated : Nov 9, 2021, 1:18 PM IST

പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടോ എന്നറിയാൻ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.

transport minister  antony raju  transport minister of kerala  kozhikode ksrtc terminal  kozhikode ksrtc terminal news  kozhikode ksrtc terminal corruption  കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ  കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ വാർത്ത  കെഎസ്ആർടിസി ടെർമിനൽ വാർത്ത  പാലാരിവട്ടം പാലം അഴിമതി  ഗതാഗത മന്ത്രി  ആന്‍റണി രാജു
കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ: പദ്ധതി മറ്റൊരു പാലാരിവട്ടം പാലമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്‍റെ ബലക്ഷയത്തിൽ യു.ഡി.എഫിനെതിരെ ഒളിയമ്പുമായി ഗതാഗത മന്ത്രി ആന്‍റണി രാജു. കോഴിക്കോട് ബസ് ടെർമിനൽ മറ്റൊരു പാലാരിവട്ടം പാലമാണോ എന്ന് പരിശോധിച്ച് വരികയാണെന്ന് ആൻ്റണി രാജു നിയമസഭയിൽ പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണത്തിലെ അപാകത, കെട്ടിടം സ്വകാര്യ വ്യക്തിയ്ക്ക് കുറഞ്ഞ നിരക്കിൽ ലീസിനു നൽകി തുടങ്ങിയ വിഷയങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന് വേണ്ടി ടി.സിദ്ധിഖ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് കാലത്ത് നടന്ന മറ്റൊരു അഴിമതിയാണ് പദ്ധതിയെന്നും വി.എസ് ശിവകുമാർ, ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവരായിരുന്നു പദ്ധതി സമയത്തെ ഗതാഗത മന്ത്രിമാരെന്നും ആന്‍റണി രാജു പറഞ്ഞു. ഉദ്ഘാടനം ചെയ്‌തത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സർക്കാർ വിജിലൻസ് അന്വേഷണത്തിന് നിർദേശവും നൽകിയിട്ടുണ്ട്. അത് പ്രകാരം അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂർത്തിയാകുമ്പോൾ അഴിമതിക്ക് പിന്നിലെ പ്രതികൾ ആരെന്ന് ജനങ്ങൾക്ക് മനസിലാകുമെന്നും ആൻ്റണി രാജു നിയമസഭയിൽ പറഞ്ഞു.

കോഴിക്കോട് നടന്നത് പകൽകൊള്ളയാണെന്നും കോടികൾ വിലയുള്ള കണ്ണായ സ്ഥലങ്ങൾ നഷ്‌ടമാകുന്ന അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് വാക്ക്ഔട്ട് നടത്തി.

Also Read: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് മന്ത്രി കെ.കൃഷ്‌ണൻകുട്ടി

Last Updated : Nov 9, 2021, 1:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.