ETV Bharat / state

'വിഎസ് എതിർത്ത കമ്പനിയുമായി കരാർ ഉറപ്പിക്കാന്‍ നടത്തിയ കുത്സിത ശ്രമം' ; സ്റ്റാർലൈറ്റ് പദ്ധതി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

1000 കോടിയുടെ പദ്ധതി 3000 കോടിയായി വർദ്ധിപ്പിച്ച് നൽകിയെന്ന് രമേശ് ചെന്നിത്തല ; പരാതികൾ ലോകായുക്ത തളളിയതാണെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി

transgrid project  kerala niyamasabha today  kerala assembly today  ramesh chennithala on transgrid project  ട്രാൻസ്ഗ്രിഡ് പദ്ധതി  സ്റ്റാർലൈറ്റ് അഴിമതി അന്വേഷിക്കണം  ചെന്നിത്തല നൽകിയ പരാതികൾ തളളി  രമേശ് ചെന്നിത്തല നിയമസഭയിൽ  ട്രാൻസ്ഗ്രിഡ് പദ്ധതി എന്നാൽ എന്ത്
സ്റ്റാർലൈറ്റ് പദ്ധതി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
author img

By

Published : Jul 7, 2022, 4:23 PM IST

തിരുവനന്തപുരം : ട്രാൻസ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട സ്റ്റാർലൈറ്റ് അഴിമതി അന്വേഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ. വി.എസ് അച്യുതാനന്ദൻ എതിർത്തിരുന്ന സ്റ്റാർലൈറ്റ് കമ്പനിയുമായി കരാർ ഉറപ്പിക്കാൻ നടത്തിയ കുത്സിത ശ്രമമാണ് ഈ അഴിമതി. 1000 കോടിക്ക് നടപ്പാക്കേണ്ട പദ്ധതിയുടെ എസ്റ്റിമേറ്റ് 3000 കോടിയായി വർധിപ്പിച്ചുനൽകി.

രമേശ് ചെന്നിത്തല നിയമസഭയിൽ

ഇതുമായി ബന്ധപ്പെട്ട് താൻ ലോകായുക്തയ്ക്ക് നൽകിയ പരാതി നിലവിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ടെൻഡർ കണ്ടീഷനിൽ ഗുണകരമായ മാറ്റം കൊണ്ടുവന്നതിനാലാണ് എസ്റ്റിമേറ്റിൽ വർധന വരുത്തിയതെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി മറുപടി പറഞ്ഞു. ഗവർണർക്കും ലോകായുക്തക്കും രമേശ് ചെന്നിത്തല നൽകിയ പരാതികൾ തളളിയതാണെന്നും മന്ത്രി തിരിച്ചടിച്ചു.

ഗവർണർക്ക് നൽകിയ പരാതിയുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി സഭയിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.